SWISS-TOWER 24/07/2023

അരുമയായ പട്ടിക്കുഞ്ഞിനെ പൊരിച്ചുവെച്ചതുകണ്ട് അഞ്ചുവയസുകാരി നിലവിളിക്കുന്ന വീഡിയോ വൈറലാകുന്നു

 


ഹനായ്: (www.kvartha.com 01/04/2015) തന്റെ അരുമയായ പട്ടിക്കുഞ്ഞിനെ പൊരിച്ചുവെച്ചതുകണ്ട് അഞ്ചുവയസുകാരി നിലവിളിക്കുന്ന വീഡിയോ വൈറലാകുന്നു. വിയറ്റ്‌നാമിലെ അഞ്ച് വയസുകാരിയാണ് പട്ടിമാര്‍ക്കറ്റില്‍ മുഴുവനോടെ പൊരിച്ചുവെച്ച നിലയില്‍ കണ്ട തന്റെ പട്ടിക്കുട്ടിയുടെ മുന്നില്‍ വെച്ച് പൊട്ടിക്കരഞ്ഞത്.

തന്റെ അരുമയായ ഫഌവര്‍ എന്ന പട്ടിയെ ഏതാനും ദിവസം മുമ്പാണ് കാണാതായത്.  പലയിടത്തും അന്വേഷിച്ചെങ്കിലും അവള്‍ക്ക് തന്റെ പട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
അരുമയായ പട്ടിക്കുഞ്ഞിനെ പൊരിച്ചുവെച്ചതുകണ്ട് അഞ്ചുവയസുകാരി നിലവിളിക്കുന്ന വീഡിയോ വൈറലാകുന്നു
ഒടുവില്‍ വിയറ്റ്‌നാമിലെ ഒരു പട്ടിയിറച്ചി മാര്‍ക്കറ്റില്‍ വെച്ചാണ് തന്റെ ഫഌവറിനെ അവള്‍
പൊരിച്ചുവെച്ചനിലയില്‍ കണ്ടെത്തിയത്. പട്ടിയുടെ വേര്‍പാടില്‍ ദു:ഖിച്ചുകരയുന്ന പെണ്‍കുട്ടിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്.

വിയറ്റ്‌നാം, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ പട്ടിയിറച്ചി വ്യാപകമായി വില്‍ക്കപ്പെടുന്നുണ്ട്. വിയറ്റ്‌നാമില്‍ നിന്നുള്ള ഈ ചിത്രം ജന്തു സ്‌നേഹികള്‍ പട്ടിവധ നിരോധനത്തിന് ഉപയോഗിക്കാനൊരുങ്ങുകയാണെന്നാണ് റിപോര്‍ട്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ക്രിക്കറ്റ് കളിക്കിടെ റണ്ണിനായി ഓടുമ്പോള്‍ കളിക്കാര്‍ തമ്മില്‍ കൂട്ടിയിടിച്ചു; യുവാവിന്റെ കാലൊടിഞ്ഞു
Keywords:  Vietnamese girl finds her missing pet dog Flower being sold ready-cooked, Social Network, Internet, China, Korea, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia