ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ജീവനക്കാര്‍ക്ക് ബോണസ് ആയി നല്‍കുന്നത് ഒരാഴ്ചത്തെ ശമ്പളം

 


മുംബൈ: (www.kvartha.com 17.04.2015) ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ജീവനക്കാര്‍ക്ക് ബോണസ് ആയി നല്‍കുന്നത് ഒരാഴ്ചത്തെ ശമ്പളം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടി.സി.എസ്) ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നത്.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ജീവനക്കാര്‍ക്ക് ബോണസ് ആയി നല്‍കുന്നത് ഒരാഴ്ചത്തെ ശമ്പളം

മൊത്തം 2628 കോടിയുടെ ബോണസാണ് ടി.സി.എസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ബോണസ് പ്രഖ്യാപനമാണ് ടി.സി.എസിന്റേതെന്നാണ് നിഗമനം.

ഓരോ വര്‍ഷത്തെയും സേവനത്തിനാണ് ജീവനക്കാര്‍ക്ക്  ഒരാഴ്ചത്തെ ശമ്പളം ബോണസായി നല്‍കുന്നത്. കമ്പനിയില്‍ കുറഞ്ഞത് ഒരുവര്‍ഷമെങ്കിലും സര്‍വീസുള്ള ജീവനക്കാര്‍ക്കാണ് ബോണസ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. 3,19,656 ജീവനക്കാര്‍ക്ക് ബോണസ് ആനുകൂല്യം ലഭിക്കും.

Also Read: 
കാഞ്ഞങ്ങാട് - കാണിയൂര്‍ പാത 50:50 വിഷയം മന്ത്രിസഭ പരിഗണിക്കും: മന്ത്രി രമേശ് ചെന്നിത്തല

Keywords:  TCS to give its employees one-time bonus of Rs 2628 crore,  Mumbai, Salary, Compensation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia