ഗാംഗുലി ഇന്ത്യന്‍ കോച്ചായേക്കും

 


കൊല്‍ക്കത്ത: (www.kvartha.com 16.04.2015) സൗരവ് ഗാംഗുലി ഇന്ത്യന്‍ കോച്ചായേക്കുമെന്ന് റിപോര്‍ട്ട്. ഇപ്പോഴത്തെ കോച്ച് ഡങ്കന്‍ ഫ്‌ളച്ചര്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മടങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തിലാണിത്. ഏപ്രില്‍ 26ന് ചേരുന്ന ബിസിസിഐ പ്രവര്‍ത്തക സമിതിയായിരിക്കും പുതിയ കോച്ചിനെ തീരുമാനിക്കുക. ഇന്ത്യന്‍ ടീമിന്റെ കോച്ചാകുന്നതിനുള്ള താല്‍പര്യം ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയ അറിയിച്ചു. ഇരുവരും തമ്മില്‍ കൊല്‍ക്കത്തിയില്‍ വെച്ച് വ്യാഴാഴ്ച കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് ഗാംഗുലി.

ഡാല്‍മിയ ഇതിനെക്കുറിച്ച് ഉറപ്പൊന്നും നല്‍കിയിട്ടില്ല. ഇന്ത്യന്‍ കോച്ചാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ സൗരവ് ഗാംഗുലി അപേക്ഷ നല്‍കേണ്ടതായി വരും. തുടര്‍ന്ന് ബിസിസിഐ നേതൃത്വവും മുന്‍ ക്യാപ്റ്റന്‍മാരും അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുക്കുക.

ഗാംഗുലി ഇന്ത്യന്‍ കോച്ചായേക്കും36-ാം വയസില്‍ ഗാംഗുലി വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ 109 ടെസ്റ്റുകളില്‍ നിന്നു 15 സെഞ്ചുറികളടക്കം 6,888 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റനായിക്കൊണ്ട് 49 ടെസ്റ്റുകളില്‍ 21 വിജയം. നാല്‍പതില്‍ താഴാത്ത ബാറ്റിംഗ് ശരാശരി. 311 ഏകദിനങ്ങളില്‍ 11,363 റണ്‍സ്. എന്നിങ്ങനെയായിരുന്നു ഗംഗുലിയുടെ കരിയര്‍.

SUMMARY: Sourav Ganguly, the man under whose captaincy Indian cricket learned how to give it back as hard as you get, could soon be once again seeing calling the shots for Team India - this time as coach.

According to a report in The Indian Express, a Cricket Association of Bengal (CAB) insider has revealed that the former India captain has put in an informal word to the new BCCI president Jagmohan Dalmiya about his interest to replace Duncan Fletcher, whose tenure as India coach ended after the World Cup.

Keywords: Sourav Ganguly, Captaincy, Indian cricket, Coach, World Cup, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia