SWISS-TOWER 24/07/2023

രാഹുല്‍ മടങ്ങിയെത്തുമ്പോള്‍ എന്തുസംഭവിക്കും?

 


ഡെല്‍ഹി: (www.kvartha.com 14/04/2015) കഴിഞ്ഞ രണ്ടു മാസത്തിലധികമായി ദീര്‍ഘകാലാവധിയില്‍ പോയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് ഒരു വിവരവുമില്ല. രാഹുലിന്റെ തിരോധാനത്തെ കുറിച്ച് പല വാര്‍ത്തകളും വന്നുവെങ്കിലും അതിനൊന്നും തന്നെ വ്യക്തമായ സ്ഥിരീകരണം നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല. എന്തിന് സ്വന്തം പെറ്റമ്മ പോലും രാഹുലിന്റെ തിരോധാനത്തെ കുറിച്ച് ഒരക്ഷരം പോലും ഇതുവരെ മിണ്ടിയിട്ടില്ല.

എന്തായാലും അജ്ഞാതവാസത്തില്‍ കഴിയുന്ന  രാഹുല്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് ഇപ്പോള്‍ നേതാക്കള്‍ പറയുന്നത്. ഊഹാപോഹങ്ങള്‍ക്കുശേഷം രാഹുല്‍ ഗാന്ധി ബുധനാഴ്ച ഡെല്‍ഹിയില്‍ തിരിച്ചെത്തുമെന്നാണ് പറയുന്നത്.

ഞായറാഴ്ച രാംലീല മൈതാനത്ത് ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ എത്തുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി അറിയിച്ചു.  രാഹുലിനെ കുറിച്ച് ഓര്‍ത്ത് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും 19ന് നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോടൊപ്പം രാഹുലും എത്തുമെന്നും ആന്റണി അറിയിച്ചു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാതെ ഫെബ്രുവരിയിലാണ് രാഹുല്‍ പാര്‍ട്ടിയില്‍ നിന്നും ദീര്‍ഘകാല അവധിയെടുത്ത് മുങ്ങിയത്.   രാഹുല്‍ ഗാന്ധി രണ്ടുമാസത്തെ അവധിക്കു ശേഷമാണ് ബുധനാഴ്ച മടങ്ങിയെത്തുന്നത്. രാഹുലിന്റെ തിരോധാനത്തില്‍ കോണ്‍ഗ്രസുകാര്‍ തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. രാഹുല്‍ അവധി പൂര്‍ത്തിയാക്കി എപ്പോള്‍ തിരിച്ചുവരുമെന്ന് വിശദീകരിക്കണമെന്ന ആവശ്യവമായി കഴിഞ്ഞദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം  രാഹുല്‍ മടങ്ങിയെത്തിയാലും സോണിയ ഗാന്ധി തന്നെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍. ഈ സാഹചര്യത്തില്‍ മറിച്ചൊരു തീരുമാനം ഉടന്‍ ഉണ്ടാകാനുള്ള സാധ്യതയില്ല. തിരിച്ചെത്തുന്ന രാഹുല്‍ രണ്ടുമാസത്തിലധികം നീണ്ട അവധിയെ കുറിച്ച് എന്ത് വിശദീകരണം നല്‍കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

രാഹുല്‍ മടങ്ങിയെത്തുമ്പോള്‍ എന്തുസംഭവിക്കും?



Keywords:  Rahul Gandhi may finally return on Wednesday, Congress sources say, New Delhi, Congress, A.K Antony, Sonia Gandhi, Criticism, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia