ജോര്‍ജ്ജിനെ മാറ്റാന്‍ ധാരണ; രമേശ് ഉടക്കി, തീരുമാനം മാറ്റാതെ മുഖ്യമന്ത്രി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തുരം: (www.kvartha.com 03/04/2015) സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിനെ മാറ്റുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം കെ.എം. മാണിയുടെ ആവശ്യത്തിന് അനുകൂലം. ഈസ്റ്റര്‍ ഞായറാഴ്ചയുടെ പിറ്റേന്ന് ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു മാറ്റാനുള്ള തീരുമാനം പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്.

ദുബൈയില്‍ നിന്ന് വ്യാഴാഴ്ച തിരിച്ചെത്തിയശേഷം തീരുമാനമുണ്ടാകുമെന്ന് നേരത്തേ പറഞ്ഞിരുന്ന മുഖ്യമന്ത്രി തിങ്കളാഴ്ച വരെയാണ് ഇപ്പോള്‍ സമയപരിധി പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ പി.സി. ജോര്‍ജ്ജിനെ അനുനയിപ്പിക്കാനാണ് ഇപ്പോഴത്തെ സമയം അദ്ദേഹം ഉപയോഗിക്കുന്നതെന്നാണു വിവരം. അതേസമയം, മുന്‍ കെപിസിസി പ്രസിഡന്റായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജോര്‍ജ്ജിനെ മാറ്റുന്നതിന് അനുകൂലമല്ലെന്നാണു വിവരം. മാണിക്കുവേണ്ടി കോണ്‍ഗ്രസ് ജോര്‍ജ്ജിനെ വെറുപ്പിക്കേണ്ട എന്നാണ് ഐ ഗ്രൂപ്പിന്റെ പൊതുവായ വാദവും. നേരത്തേ ജോര്‍ജ്ജിനെ ശക്തമായി എതിര്‍ത്തിരുന്ന എ ഗ്രൂപ്പിലും ജോര്‍ജ്ജിനു പിന്തുണ ഏറിയിട്ടുണ്ട്. ജോര്‍ജ്ജിനെ മാത്രമല്ല രമേശിനെക്കൂടി അനുനയിപ്പിച്ച്, ആരെയും വെറുപ്പിക്കാതെ ജോര്‍ജ്ജിനെ മാറ്റുകയാണ് മുഖ്യമന്ത്രിയുടെ ഉദ്ദേശ്യം.

കെ.ബി. ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റാന്‍ കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള നല്‍കിയ കത്ത് പരിഗണിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി വൈകിയത് വലിയ വിവാദമായിരുന്നു. പാര്‍ട്ടിയുടെ മന്ത്രിയെ മാറ്റാനുള്ള പാര്‍ട്ടിയുടെ തീരുമാനം രേഖാമൂലം അറിയിച്ചാല്‍ അത് അംഗീകരിക്കുകയാണു വേണ്ടതെന്നായിരുന്നു പിള്ളയുടെ വാദം. പിന്നീട് ഭാര്യ യാമിനിയുമായുള്ള ദാമ്പത്യപ്രശ്‌നം രൂക്ഷമാവുകയും അത് വലിയ വാര്‍ത്തയാവുകയും ചെയ്തപ്പോഴാണ് ഗണേഷിനെ മന്ത്രിസഭയില്‍ നിന്നു നീക്കിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രാജിവയ്ക്കാന്‍ ഗണേഷ് തയ്യാറാവുകയായിരുന്നു.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ നോമിനിയായി ചീഫ് വിപ്പായ പി.സി. ജോര്‍ജ്ജിനെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു എന്നാണ് കെ.എം. മാണി മുഖ്യമന്ത്രിക്ക് കത്തുകൊടുത്തത്. പിള്ളയുടെ കത്തിന്റെ ഗതി ഈ കത്തിനും വരരുതെന്നാണ് മാണിയുടെ നിലപാട്. എന്നാല്‍ തന്നെ ചീഫ് വിപ്പാക്കിയത് യുഡിഎഫാണെന്നും മുന്നണി നേതൃത്വമാണു മാണിയല്ല മാറ്റേണ്ടതെന്നുമാണ് ജോര്‍ജ്ജിന്റെ വാദം. മുന്നണി ചെയര്‍മാനായ മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തിനു മാറാതെ പറ്റില്ല. ഈ തീരുമാനമാണു തിങ്കളാഴ്ച ഉണ്ടാവുന്നത്.
ജോര്‍ജ്ജിനെ മാറ്റാന്‍ ധാരണ; രമേശ് ഉടക്കി, തീരുമാനം മാറ്റാതെ മുഖ്യമന്ത്രി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: P.C. George, Oommen Chandy, Ramesh Chennithala, Kerala, Congress, PC George on the way out.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia