നേപ്പാള്‍ ഭൂകമ്പം അമ്പതിനായിരത്തോളം ഗര്‍ഭിണികളെ ബാധിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ

 


(www.kvartha.com 27/04/2015) നേപ്പാള്‍ ഭൂകമ്പം അമ്പതിനായിരത്തോളം ഗര്‍ഭിണികളായ സ്ത്രീകളെയും പെണ്‍കുട്ടികളെയും ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ. കൂടാതെ എട്ടു കോടിയോളം വരുന്ന ജന ജീവിതത്തെയും ഭൂകമ്പം സാരമായി ബാധിച്ചിട്ടുണ്ട്.

യുണൈറ്റഡ് നാഷന്‍സ് ഫണ്ട് ഫോര്‍ പോപ്പുലേഷന്‍ ആക്റ്റിവിറ്റീസ് (യു.എന്‍.എഫ്.പി.എ) എന്ന സംഘടനയുടെ പ്രാഥമിക കണക്കുകള്‍ പ്രകാരമാണ് അമ്പതിനായിരത്തോളം ഗര്‍ഭിണികളെയും പെണ്‍കുട്ടികളെയും ഭൂകമ്പം ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.

നേപ്പാള്‍ ഭൂകമ്പം അമ്പതിനായിരത്തോളം ഗര്‍ഭിണികളെ ബാധിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ
ദുരന്തത്തില്‍ അകപ്പെട്ട ഗര്‍ഭിണികള്‍ക്ക് എത്രയും വേഗം പ്രസവ ശുശ്രൂഷയും മറ്റ് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെടുന്നവര്‍ക്ക് അടിയന്തിര പരിചരണവും നല്‍കണമെന്ന് യു.എന്‍.എഫ്.പി.എ നിര്‍ദേശിച്ചു.
പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് ഗര്‍ഭാവസ്ഥയിലുള്ള മരണങ്ങളുടെ എണ്ണം കൂടുമെന്ന് യു.എന്‍.എഫ്.പി.എയുടെ ഏഷ്യാ-പസഫിക് കോ-ഓര്‍ഡിനേറ്ററായ പ്രിയ മാര്‍വ് അഭിപ്രായപ്പെട്ടു.

ദുരന്ത നിവാരണത്തിനായി യു.എന്‍.എഫ്.പി.എയും നേപ്പാള്‍ സര്‍ക്കാരും സഹകരിച്ചു കൊണ്ട് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടിയന്തിര സഹായം ആവശ്യമുള്ളവര്‍ക്ക് വേണ്ട സഹായം ലഭ്യമാക്കുന്നതിനു വേണ്ടി നിരവധി പ്രവര്‍ത്തകര്‍ നേപ്പാളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

SUMMARY: The earthquake in Nepal has severely affected around 50000 pregnant women and girls. The UNFPA has started rescuing the victims with the co-operation of Nepal government.

Keywords: Nepal, Earthquake, UNFPA, UN, Women.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia