പേരുദോഷം തുടര്‍ച്ചയാകുന്നു; മോഹന്‍ ലാല്‍ പ്രത്യേക ഹോമം നടത്തും
Apr 12, 2015, 16:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 12/04/2015) തുടര്‍ച്ചയായി ഉണ്ടാകുന്ന പേരുദോഷത്തിനു പരിഹാരം തേടി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പ്രത്യേക ഹോമങ്ങള്‍ നടത്താനൊരുങ്ങുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭ്യര്‍ത്ഥന മാനിച്ച് ലാല്‍ സമീപിച്ച പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ നിര്‍ദേശപ്രകാരമാണ് ഇതെന്നാണു വിവരം. വൈകാതെ പ്രത്യേക ഹോമങ്ങളും വഴിപാടുകളും നടത്താനാണു നിര്‍ദേശം. ഇതനുസരിച്ച് നേരത്തേ നിശ്ചയിച്ചിരുന്ന ചില ഷൂട്ടിംഗ് ഷെഡ്യൂളുകളില്‍ മാറ്റം വരുത്തുമെന്നും അറിയുന്നു.
ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം പരിപാടി പൊളിയുകയും വന്‍ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതും ലാലിനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ്, സോളാര്‍ കേസിലെ പ്രതി സരിതാ നായരുടെ വിവാദ കത്തില്‍ പരാമര്‍ശിക്കുന്ന പേര് മോഹന്‍ ലാലിന്റേതാണെന്നു പുറത്തുവന്നത്. മുമ്പത്തേതില്‍ നിന്നു വ്യത്യസ്ഥമായി മാധ്യമങ്ങള്‍ പ്രത്യേകിച്ചും ദൃശ്യ മാധ്യമങ്ങള്‍ തന്നെ വേട്ടയാടാന്‍ മടിക്കുന്നില്ല എന്നത് ലാലിനെ അലോസരപ്പെടുത്തുന്നുണ്ട്. ലഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ച പിന്നാലെ അതിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ അന്ന് മാധ്യമങ്ങള്‍ കുറച്ചുകൂടി മയമുള്ള നിലപാടാണു സ്വീകരിച്ചത്. ലാലിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ്, ആനക്കൊമ്പ് പിടിച്ചെടുത്തത് എന്നിവയൊക്കെ സമീപ കാലത്ത് ലാലിനു പേരുദോഷമുണ്ടാക്കിയ കാര്യങ്ങളാണ്. ആനക്കൊമ്പ് കേസ് ഒതുക്കാന്‍ അന്നത്തെ വനം മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ സഹായമുണ്ടായതായി പ്രചരിച്ചിരുന്നു. പക്ഷേ, ലാലിസത്തിന്റെയും സരിതയുടെ കത്തിന്റെയും പേരിലുണ്ടായത്ര നാണക്കേട് അപ്പോഴൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പര്‍ സ്റ്റാര്‍ ജ്യോതിഷ പണ്ഡിതനെ കണ്ടതും ഹോമങ്ങള്ക്കൊരുങ്ങുന്നതും.
മികച്ച നടനുള്ള ഭരത് അവാര്‍ഡും നിരവധി തവണ സംസ്ഥാന അവാര്‍ഡുകളും പത്മശ്രീയും ലഭിച്ചതിനു പുറമേ ലഫ്റ്റനന്റ് പദവി വരെ ലഭിച്ച് പ്രശസ്തിയുട കൊടുമുടിയിലാണ് ലാലിന്റെ നില്പ്. അഭിനയം ആരംഭിച്ച് മൂന്നു പതിറ്റാണ്ടിലേറെയായിട്ടും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ലാലിനെ മടുത്തിട്ടില്ല എന്നാണ് സമീപകാലത്ത് സൂപ്പര്‍ ഹിറ്റായ ദൃശ്യവും ഇപ്പോള്‍ ശ്രദ്ധേയമായി ഓടിക്കൊണ്ടിരിക്കുന്ന എന്നും എപ്പോഴും എന്ന സത്യന് അന്തിക്കാട് ചിത്രവും വ്യക്തമാക്കുന്നത്.
എന്നാല്‍ ഇടക്കാലത്ത് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി പാജയപ്പെട്ടിരുന്നു. ആ സമയത്തും ലാല്‍ ജ്യോതിഷ പണ്ഡിതന്റെ ഉപദേശം തേടിയിരുന്നു. അദ്ദേഹം പറഞ്ഞതുപ്രകാരമുള്ള ക്രിയകളും ചെയ്തു.

Keywords: Mohan lal for special 'Homam' to resolve continues insult, Mohanlal, Homam, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.