സോണിയാ ഗാന്ധിക്കെതിരെ വംശീയ പരാമര്‍ശം: മന്ത്രി ഗിരിരാജ് സിംഗിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്
Apr 1, 2015, 15:57 IST
ഡെല്‍ഹി: (www.kvartha.com 01/04/2015) സോണിയാ ഗാന്ധിക്കെതിരെ വംശീയ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. സോണിയാ ഗാന്ധി വെള്ളക്കാരി ആയതുകൊണ്ടാണ് അവര്‍ കോണ്‍ഗ്രസ് അധ്യക്ഷയായതെന്നാണ് ഗിരിരാജ് സിംഗ് പറഞ്ഞത്.
രാജീവ് ഗാന്ധി കറുത്തനിറമുള്ള നൈജീരിയന്‍ സ്ത്രീയെ വിവാഹം കഴിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് അംഗീകരിക്കുമായിരുന്നോ എന്നും ഗിരിരാജ് സിംഗ് ചോദിച്ചു. ബിഹാറിലെ നവാഡയില്‍ നിന്നുള്ള എം.പിയാണ് ഗിരിരാജ് സിംഗ്. അതേസമയം സോണിയയുടെ തൊലിയെ കുറിച്ചുള്ള ഗിരിരാജ് സിംഗിന്റെ പ്രസ്താവന വിവാദമായിരിക്കയാണ്.
സോണിയയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ്, ഗിരിരാജിന്റെ പരാമര്‍ശങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും വ്യക്തമാക്കി. ബിജെപിയുടെ പൊതുവായ ചിന്താഗതിയാണ് ഗിരിരാജ് സിംഗിലൂടെ പ്രതിഫലിച്ചതെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് പ്രതികരിച്ചത്.
പലപ്പോഴും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി വിവാദങ്ങളുണ്ടാക്കിയ നേതാവാണ് ഗിരിരാജ് സിംഗ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നു ലീവെടുത്തത് മലേഷ്യന്‍ വിമാനം കാണാതായതിന് സമാനമാണെന്നും രാഹുല്‍ എവിടെയാണെന്ന് കോണ്‍ഗ്രസിന് പോലും അറിയില്ലെന്നും ഗിരിരാജ് പറഞ്ഞിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ നരേന്ദ്ര മോഡിക്ക് വോട്ടുചെയ്യാത്തവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന ഗിരിരാജ് സിംഗിന്റെ പ്രസ്താവന ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഈ പ്രസ്താവന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അതൃപ്തിക്കിടയാക്കിയിരുന്നു.
രാജീവ് ഗാന്ധി കറുത്തനിറമുള്ള നൈജീരിയന്‍ സ്ത്രീയെ വിവാഹം കഴിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് അംഗീകരിക്കുമായിരുന്നോ എന്നും ഗിരിരാജ് സിംഗ് ചോദിച്ചു. ബിഹാറിലെ നവാഡയില്‍ നിന്നുള്ള എം.പിയാണ് ഗിരിരാജ് സിംഗ്. അതേസമയം സോണിയയുടെ തൊലിയെ കുറിച്ചുള്ള ഗിരിരാജ് സിംഗിന്റെ പ്രസ്താവന വിവാദമായിരിക്കയാണ്.
സോണിയയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ്, ഗിരിരാജിന്റെ പരാമര്‍ശങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും വ്യക്തമാക്കി. ബിജെപിയുടെ പൊതുവായ ചിന്താഗതിയാണ് ഗിരിരാജ് സിംഗിലൂടെ പ്രതിഫലിച്ചതെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് പ്രതികരിച്ചത്.
പലപ്പോഴും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി വിവാദങ്ങളുണ്ടാക്കിയ നേതാവാണ് ഗിരിരാജ് സിംഗ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നു ലീവെടുത്തത് മലേഷ്യന്‍ വിമാനം കാണാതായതിന് സമാനമാണെന്നും രാഹുല്‍ എവിടെയാണെന്ന് കോണ്‍ഗ്രസിന് പോലും അറിയില്ലെന്നും ഗിരിരാജ് പറഞ്ഞിരുന്നു.

Keywords: Minister Giriraj Singh's Shocking Remark on 'White-Skinned' Sonia Gandhi, New Delhi, BJP, Prime Minister, Narendra Modi, Controversy, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.