പെരുന്തച്ചന്‍ കോംപ്ലക്‌സ് ഇല്ലെന്നു മമ്മൂട്ടി; മകനില്‍ അഭിമാനം, ആഹ്ലാദം
Apr 28, 2015, 11:26 IST
തിരുവനന്തപുരം: (www.kvartha.com 28/04/2015) മമ്മൂട്ടിയേക്കാള്‍ വലിയ നടനാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന പ്രമുഖ സംവിധായകന്‍ രാംഗോപാല്‍ വര്‍മയുടെ അഭിപ്രായത്തോട് സിനിമാരംഗത്തു നിന്നുണ്ടായ രൂക്ഷപ്രതികരണങ്ങളില്‍ മമ്മൂട്ടിക്ക് അതൃപ്തി.
തന്റെ മകന്‍ വലിയ നടനെന്ന പേരു കേള്‍പ്പിക്കുന്നതില്‍ തനിക്ക് അഭിമാനമേയുള്ളു എന്നും താനാണ് വലിയ നടനെന്ന മട്ടില്‍ വാദിക്കുന്നവര്‍ക്ക് തന്റെ അനുവാദമുണ്ടെന്നുവരുന്നത് അപമാനകരമാണെന്നും അദ്ദേഹം അടുപ്പുമുള്ളവരോട് പറഞ്ഞതായി അറിയുന്നു.
കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് ചാനല്‍ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിയുമായി ഫോണില്‍ ഇക്കാര്യം സംസാരിച്ചപ്പോള്‍ പ്രകടിപ്പിച്ചതാണ് ഈ അഭിപ്രായം. സിപിഎം- കൈരളി ടിവി കേന്ദ്രങ്ങള്‍ ശരിവയ്ക്കുന്നുണ്ട് ഇത്. എന്നാല്‍ പരസ്യ വിവാദത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് തല്‍ക്കാലം മിണ്ടാതിരിക്കാനാണ് മമ്മൂട്ടിയുടെ തീരുമാനം.
എന്നാല്‍ സാഹചര്യം വന്നാല്‍ നിലപാട് വ്യക്തമാക്കുകയും ചെയ്യുമത്രേ. സ്വന്തം മകന്‍ വലിയ നടനാണെന്ന പേരുകേള്‍പ്പിക്കുന്നതില്‍ അസഹിഷ്ണുത കാണിക്കുന്ന 'പെരുന്തച്ചന്‍ കോംപ്ലക്‌സ് ' ഉള്ളയാളാണ് താനെന്നു വരുന്നതിനേക്കാള്‍ വലിയ അപമാനമില്ല എന്നാണ് മമ്മൂട്ടിയുടെ നിലപാട്.
മകന്റെ പ്രതിഭയില്‍ തനിക്ക് അഭിമാനവും അതിരറ്റ ആഹ്ലാദവുമാണുള്ളത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, നടന്‍ കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരാണ് മമ്മൂട്ടിയാണ് വലിയ നടനെന്നും രാംഗോപാല്‍ വര്‍മ വിവരക്കേട് പറഞ്ഞുവെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത ഒ കെ കണ്‍മണി എന്ന സിനിമയില്‍ ദുല്‍ഖറാണു നായകന്‍. ആ സിനിമ കണ്ട ശേഷമാണ് രാംഗോപാല്‍ വര്‍മ ട്വിറ്ററിലൂടെ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. മമ്മൂട്ടിക്ക് ഇതുവരെ നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ചുവാങ്ങി മകനു കൊടുക്കണം എന്നുവരെ അതിലുണ്ടായിരുന്നു. അതാണ് മമ്മൂട്ടി ഫാന്‍സിനെയും മറ്റും രോഷം കൊള്ളിച്ചത്. നൂറു ജന്്മം കഴിഞ്ഞാലും തനിക്ക് പിതാവിന്റെ പ്രതിഭയുടെ അടുത്തെത്താന്‍ സാധിക്കില്ലെന്നാണ് ദുല്‍ഖര്‍ ഇതിനേക്കുറിച്ച് പ്രതികരിച്ചത്.
സംഗതി വിവാദമായതോടെ രാംഗോപാല്‍ വര്‍മ അഭിപ്രായം വിശദീകരിച്ചെങ്കിലും മുമ്പ് പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പരസ്യമായി ഇതുവരെ പ്രതികരിക്കാത്ത മമ്മൂട്ടിയുടെ ശരിയായ നിലപാട് ഭാഗികമായെങ്കിലും വ്യക്തമായിരിക്കുന്നത്. അത് അദ്ദേഹം തുറന്നു പറയണം എന്ന് ആവശ്യപ്പെടാന്‍ മറ്റാര്‍ക്കും സാധിക്കില്ലതാനും. മമ്മൂട്ടി തന്നെ തീരുമാനമെടുത്ത് നിലപാട് വ്യക്തമാക്കുക മാത്രമാണു പരിഹാരം. എന്നാല്‍ അഭിപ്രായം പറഞ്ഞ് വിഷയം കത്തിക്കേണ്ട എന്നാണ് മമ്മൂട്ടിയുടെ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും അഭിപ്രായം എന്നും അറിയുന്നു.
തന്റെ മകന്‍ വലിയ നടനെന്ന പേരു കേള്‍പ്പിക്കുന്നതില്‍ തനിക്ക് അഭിമാനമേയുള്ളു എന്നും താനാണ് വലിയ നടനെന്ന മട്ടില്‍ വാദിക്കുന്നവര്‍ക്ക് തന്റെ അനുവാദമുണ്ടെന്നുവരുന്നത് അപമാനകരമാണെന്നും അദ്ദേഹം അടുപ്പുമുള്ളവരോട് പറഞ്ഞതായി അറിയുന്നു.
എന്നാല്‍ സാഹചര്യം വന്നാല്‍ നിലപാട് വ്യക്തമാക്കുകയും ചെയ്യുമത്രേ. സ്വന്തം മകന്‍ വലിയ നടനാണെന്ന പേരുകേള്‍പ്പിക്കുന്നതില്‍ അസഹിഷ്ണുത കാണിക്കുന്ന 'പെരുന്തച്ചന്‍ കോംപ്ലക്‌സ് ' ഉള്ളയാളാണ് താനെന്നു വരുന്നതിനേക്കാള്‍ വലിയ അപമാനമില്ല എന്നാണ് മമ്മൂട്ടിയുടെ നിലപാട്.
മകന്റെ പ്രതിഭയില്‍ തനിക്ക് അഭിമാനവും അതിരറ്റ ആഹ്ലാദവുമാണുള്ളത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, നടന്‍ കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരാണ് മമ്മൂട്ടിയാണ് വലിയ നടനെന്നും രാംഗോപാല്‍ വര്‍മ വിവരക്കേട് പറഞ്ഞുവെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത ഒ കെ കണ്‍മണി എന്ന സിനിമയില്‍ ദുല്‍ഖറാണു നായകന്‍. ആ സിനിമ കണ്ട ശേഷമാണ് രാംഗോപാല്‍ വര്‍മ ട്വിറ്ററിലൂടെ ചില അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്. മമ്മൂട്ടിക്ക് ഇതുവരെ നല്‍കിയ പുരസ്‌കാരങ്ങള്‍ തിരിച്ചുവാങ്ങി മകനു കൊടുക്കണം എന്നുവരെ അതിലുണ്ടായിരുന്നു. അതാണ് മമ്മൂട്ടി ഫാന്‍സിനെയും മറ്റും രോഷം കൊള്ളിച്ചത്. നൂറു ജന്്മം കഴിഞ്ഞാലും തനിക്ക് പിതാവിന്റെ പ്രതിഭയുടെ അടുത്തെത്താന്‍ സാധിക്കില്ലെന്നാണ് ദുല്‍ഖര്‍ ഇതിനേക്കുറിച്ച് പ്രതികരിച്ചത്.
സംഗതി വിവാദമായതോടെ രാംഗോപാല്‍ വര്‍മ അഭിപ്രായം വിശദീകരിച്ചെങ്കിലും മുമ്പ് പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പരസ്യമായി ഇതുവരെ പ്രതികരിക്കാത്ത മമ്മൂട്ടിയുടെ ശരിയായ നിലപാട് ഭാഗികമായെങ്കിലും വ്യക്തമായിരിക്കുന്നത്. അത് അദ്ദേഹം തുറന്നു പറയണം എന്ന് ആവശ്യപ്പെടാന്‍ മറ്റാര്‍ക്കും സാധിക്കില്ലതാനും. മമ്മൂട്ടി തന്നെ തീരുമാനമെടുത്ത് നിലപാട് വ്യക്തമാക്കുക മാത്രമാണു പരിഹാരം. എന്നാല്‍ അഭിപ്രായം പറഞ്ഞ് വിഷയം കത്തിക്കേണ്ട എന്നാണ് മമ്മൂട്ടിയുടെ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും അഭിപ്രായം എന്നും അറിയുന്നു.
Also Read:
ജെ.സി.ബി. കയറ്റിക്കൊണ്ടു വരികയായിരുന്ന ലോറി കാറിലിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്
Keywords: Mammoottynot to support Pro- Mammootty comments on Dulkhar controversy, Thiruvananthapuram, Controversy, Director, Kunjacko Boban, Social Network, Family, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.