രാജ്യാന്തര ഡേറ്റിങ് വെബ്‌സൈറ്റില്‍ മലയാളി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍: പരാതിയുമായി കോഴിക്കോടുകാരി

 


കോഴിക്കോട്: (www.kvartha.com 24/04/2015) രാജ്യാന്തര ഡേറ്റിങ് വെബ്‌സൈറ്റില്‍ മലയാളി പെണ്‍കുട്ടികളുടെ ചിത്രങ്ങളും. ഫെയ്‌സ്ബുക്ക് പ്രൊഫൈലിലെ ഫോട്ടോകള്‍ ദുരുപയോഗിക്കപ്പെടുത്തിയാണ് വെബ്‌സൈറ്റുകളില്‍ ഫോട്ടോ വരുന്നത്. ഇതുസംബന്ധിച്ച് കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയില്‍ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

ഫ്‌ളിങ് എന്ന പേരിലുള്ള അശ്ലീല വെബ്‌സൈറ്റില്‍ കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ ഫോട്ടോ  പ്രത്യക്ഷപ്പെട്ടതാണ് പരാതിക്കിടയാക്കിയത്. ചിത്രത്തിനു താഴെ  പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കാനും സമയം ചെലവിടാനും അവസരമെന്ന കുറിപ്പും നല്‍കിയിരുന്നു. ചിത്രവും കുറിപ്പും കാണാനിടയായ പരിചയക്കാരാണ് ഇക്കാര്യം പെണ്‍കുട്ടിയെ അറിയിച്ചത്. ഇതോടെ പരാതിയുമായി പെണ്‍കുട്ടിയും രക്ഷിതാക്കളും കോഴിക്കോട്ടെ സൈബര്‍ സെല്ലിനെ സമീപിക്കുകയായിരുന്നു. അതേസമയം  ഫോട്ടോ പോസ്റ്റ് ചെയ്ത ആളെ  കണ്ടെത്താന്‍ വെബ്‌സൈറ്റ് ഉടമകള്‍ക്കു പോലീസ് ഇമെയില്‍ അയച്ചു.

എന്നാല്‍ പോലീസ് അയച്ച ഇമെയിലിനു മറുപടിയുണ്ടായില്ലെന്ന് മാത്രമല്ല ഇമെയില്‍ അയച്ച ദിവസംതന്നെ പരാതിക്കാരിയുടെ ഫോട്ടോ സൈറ്റില്‍ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.  ഫ്‌ളിങ് ഡോട്ട് കോമില്‍ പ്രത്യേക യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ചു വിശദമായി പരിശോധിച്ച സൈബര്‍ സെല്ലും ആകെ ഞെട്ടിയിരിക്കയാണ്. കോഴിക്കോട്ടുകാരിയുടെ ഫോട്ടോ മാത്രമല്ല,  ഒട്ടേറെ മലയാളി പെണ്‍കുട്ടികള്‍ മുതല്‍ സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വരെ സൈറ്റിലുണ്ടെന്നാണ്  കണ്ടെത്തല്‍.

രാജ്യാന്തര ഡേറ്റിങ് വെബ്‌സൈറ്റില്‍ മലയാളി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍: പരാതിയുമായി കോഴിക്കോടുകാരി
ഇത്തരം സൈറ്റുകളുടെ നിയന്ത്രണം  വിദേശങ്ങളിലായതിനാല്‍  കേരള പോലീസിന്റെ അന്വേഷണവും പലപ്പോഴും വഴിമുട്ടുകയാണ്.  ഫോട്ടോകള്‍ അശ്ലീല സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നതിനു പിന്നില്‍ ഒരു മലയാളി ബന്ധം ഉണ്ടാകുമെന്നാണ് സൈബര്‍ ഫോറന്‍സിക് വിദഗ്ധര്‍  അഭിപ്രായപ്പെടുന്നത്. സൈബര്‍സെല്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ഇത്തരക്കാര്‍ കുടുങ്ങുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വാട്‌സ്ആപ്പ് പ്രൊഫൈലുകളിലും ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലും പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളാണു ഇത്തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നത്. ഇത് ഒഴിവാക്കാന്‍ ഫോട്ടോകള്‍ പബ്ലിക് ആക്കരുതെന്നാണ് സൈബര്‍ സെല്ലിന്റെ ഉപദേശം.


Keywords:  Kozhikode, Malayalees, Facebook, Poster, Website, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia