എതിര്‍പ്പ് പഴങ്കഥ; യച്ചൂരിക്ക് തിരുവനന്തപുരത്ത് വന്‍ സ്വീകരണമൊരുക്കാന്‍ കേരള സിപിഎം
Apr 20, 2015, 13:39 IST
തിരുവനന്തപുരം: (www.kvartha.com 20/04/2015) സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരിയെ നിശ്ചയിക്കുന്നതിനോടു യോജിക്കാന്‍ വിസമ്മതിച്ച കേരളഘടകത്തിന്റെ എതിര്‍പ്പ് ഒറ്റദിവസംകൊണ്ട് പഴങ്കഥയായി. ഈ മാസം 26നു ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തുന്ന യച്ചൂരിക്ക് തിരുവനന്തപുരത്ത് ഗംഭീര സ്വീകരണം നല്‍കും.
സംസ്ഥാന കമ്മിറ്റിക്ക് എത്തണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യച്ചൂരിയോട് ഔദ്യോഗികമായിത്തന്നെ അഭ്യര്‍ത്ഥിച്ചതായാണ് വിവരം. അദ്ദേഹം അത് സമ്മതിച്ചിട്ടുമുണ്ട്.
പുതിയ ജനറല്‍ സെക്രട്ടറിയുടെ ആദ്യ കേരളസന്ദര്‍ശനം അവിസ്മരണീയമാക്കുക എന്നതാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ മുന്നിലുള്ള ചുമതല എന്നാണ് കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങള്‍ മറ്റു പ്രധാന നേതാക്കള അറിയിച്ചിരിക്കുന്നത്.
കോടിയേരിയെ കൂടാതെ പിണറായി വിജയന്‍, എം എ ബേബി എന്നീ പിബി അംഗങ്ങളും യച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നതിനെ എതിര്‍ക്കുകയും എസ് രാമചന്ദ്രന്‍ പിള്ളക്കു വേണ്ടി നിലകൊള്ളുകയുമായിരുന്നു. എന്നാല്‍ അവസാനഘട്ടത്തില്‍ ബംഗാള്‍ ഘടകത്തിന്റെ ഉള്‍പ്പെടെ പിന്തുണ യച്ചൂരിക്കായതാടെ രാമചന്ദ്രന്‍ പിള്ള പിന്‍മാറുകയും അദ്ദേഹത്തിനുവേണ്ടി നിലകൊണ്ടവരുള്‍പ്പെടെ ഏകകണ്ഠമായി യച്ചൂരിയെ പിന്തുണയ്ക്കുകയുമായിരുന്നു.
സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെപ്പോലെ കേരളഘടകത്തിനൊപ്പം എല്ലാക്കാര്യങ്ങളിലും ഉറച്ചുനില്‍ക്കാന്‍ യച്ചൂരി തയ്യാറാകില്ല എന്ന് അദ്ദേഹത്തിന്റെ മുന്‍കാല നിലപാടുകളല്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മാത്രമല്ല വി എസ് അച്യുതാനന്ദനെതിരെ കടുത്ത നിലപാടുകളുള്ള നേതാവല്ല യച്ചൂരി. പിബിയില്‍ നിന്ന് വി എസിനെ പുറത്താക്കിയ ശേഷം കേന്ദ്ര കമ്മിറ്റിയില്‍ നിന്നുകൂടി പുറത്താക്കാനും പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കാനും നടന്ന നീക്കങ്ങള്‍ നടക്കാതെ പോയതും യച്ചൂരി ചെറുത്തതുകൊണ്ടാണ്. അതുതന്നെയാണ് വി എസ് വിരുദ്ധരായ സംസ്ഥാന നേതൃത്വത്തിന് യച്ചൂരി അനഭിമതനാകാന്‍ കാരണം.
എന്നാല്‍ സിപിഎമ്മിന്റെ സംഘടനാ രീതിയനുസരിച്ച് ജനറല്‍ സെക്രട്ടറിയെ അംഗീകരിക്കാതെ സംസ്ഥാനഘടകത്തിനു വിമതരെപ്പോലെ നില്‍ക്കാനാകില്ല. മാത്രമല്ല, പാര്‍ട്ടി കോണ്‍ഗ്രസ് യച്ചൂരിയെ ജനറല്‍ സെക്രട്ടറിയാക്കിയതോടെ മറ്റു വിയോജിപ്പുകള്‍ നിലനിര്‍ത്തുന്നവരാകും പാര്‍ട്ടിവിരുദ്ധര്‍.
അങ്ങനെയൊരു നിലപാട് കേരളത്തിലുണ്ടെങ്കില്‍ അത് പെരുപ്പിച്ചു കാട്ടാന്‍ വി എസ് ശ്രമിക്കുകയും ചെയ്യും. ഇതെല്ലാം പരിഗണിച്ചാണ് കേരള നേതൃത്വം മാറിച്ചവിട്ടിയതും യച്ചൂരിക്ക് സ്വീകരണമൊരുക്കുന്നതും.
സംസ്ഥാന കമ്മിറ്റിക്ക് എത്തണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യച്ചൂരിയോട് ഔദ്യോഗികമായിത്തന്നെ അഭ്യര്‍ത്ഥിച്ചതായാണ് വിവരം. അദ്ദേഹം അത് സമ്മതിച്ചിട്ടുമുണ്ട്.
പുതിയ ജനറല്‍ സെക്രട്ടറിയുടെ ആദ്യ കേരളസന്ദര്‍ശനം അവിസ്മരണീയമാക്കുക എന്നതാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ മുന്നിലുള്ള ചുമതല എന്നാണ് കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങള്‍ മറ്റു പ്രധാന നേതാക്കള അറിയിച്ചിരിക്കുന്നത്.
കോടിയേരിയെ കൂടാതെ പിണറായി വിജയന്‍, എം എ ബേബി എന്നീ പിബി അംഗങ്ങളും യച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നതിനെ എതിര്‍ക്കുകയും എസ് രാമചന്ദ്രന്‍ പിള്ളക്കു വേണ്ടി നിലകൊള്ളുകയുമായിരുന്നു. എന്നാല്‍ അവസാനഘട്ടത്തില്‍ ബംഗാള്‍ ഘടകത്തിന്റെ ഉള്‍പ്പെടെ പിന്തുണ യച്ചൂരിക്കായതാടെ രാമചന്ദ്രന്‍ പിള്ള പിന്‍മാറുകയും അദ്ദേഹത്തിനുവേണ്ടി നിലകൊണ്ടവരുള്‍പ്പെടെ ഏകകണ്ഠമായി യച്ചൂരിയെ പിന്തുണയ്ക്കുകയുമായിരുന്നു.
സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെപ്പോലെ കേരളഘടകത്തിനൊപ്പം എല്ലാക്കാര്യങ്ങളിലും ഉറച്ചുനില്‍ക്കാന്‍ യച്ചൂരി തയ്യാറാകില്ല എന്ന് അദ്ദേഹത്തിന്റെ മുന്‍കാല നിലപാടുകളല്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മാത്രമല്ല വി എസ് അച്യുതാനന്ദനെതിരെ കടുത്ത നിലപാടുകളുള്ള നേതാവല്ല യച്ചൂരി. പിബിയില്‍ നിന്ന് വി എസിനെ പുറത്താക്കിയ ശേഷം കേന്ദ്ര കമ്മിറ്റിയില്‍ നിന്നുകൂടി പുറത്താക്കാനും പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്താക്കാനും നടന്ന നീക്കങ്ങള്‍ നടക്കാതെ പോയതും യച്ചൂരി ചെറുത്തതുകൊണ്ടാണ്. അതുതന്നെയാണ് വി എസ് വിരുദ്ധരായ സംസ്ഥാന നേതൃത്വത്തിന് യച്ചൂരി അനഭിമതനാകാന്‍ കാരണം.
അങ്ങനെയൊരു നിലപാട് കേരളത്തിലുണ്ടെങ്കില്‍ അത് പെരുപ്പിച്ചു കാട്ടാന്‍ വി എസ് ശ്രമിക്കുകയും ചെയ്യും. ഇതെല്ലാം പരിഗണിച്ചാണ് കേരള നേതൃത്വം മാറിച്ചവിട്ടിയതും യച്ചൂരിക്ക് സ്വീകരണമൊരുക്കുന്നതും.
Also Read:
ശക്തമായ കാറ്റും മഴയും; കുമ്പളയില്‍ തെങ്ങും മരവും വീണ് 5 വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Keywords: Kerala CPM To Conduct Big Reception For Yechuri, Thiruvananthapuram, Kodiyeri Balakrishnan, Conference, Pinarayi vijayan, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.