SWISS-TOWER 24/07/2023

കാവ്യാ മാധവന്‍ 20കാരന്‍റെ അമ്മയാകുന്നു

 


(www.kvartha.com 27/04/2015) അനില്‍ കുഞ്ഞാപ്പന്‍ സംവിധാനം ചെയ്യുന്ന ‘എന്‍റെ അമ്മ’ എന്ന പുതിയ ചിത്രത്തില്‍ 20കാരന്‍റെ അമ്മയായി കാവ്യാ മാധവന്‍ വേഷമിടുന്നു. അമ്മയും മകനും തമ്മിലുള്ള ആത്മ ബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ രാജനന്ദിനിയെന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നത്. ഉടന്‍ തന്നെ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ‘ആകാശവാണി; എന്ന ചിത്രത്തിലും അമ്മ വേഷത്തിലാണ് കാവ്യ എത്തുന്നത്.


കാവ്യ കൈകാര്യം ചെയ്യുന്ന കഥാപാത്രത്തിന്‍റെ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍, അഭിലാഷങ്ങള്‍, മകനുമായുള്ള ആത്മ ബന്ധങ്ങള്‍ എന്നിങ്ങനെ നാല് ഘട്ടങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
ഒരുപാട് കാലമായി ഈ പ്രോജക്ടിനു വേണ്ടി താന്‍ പ്രവര്‍ത്തിക്കുകയാണെന്നും ഇത് ഒരു ‘ഓഫ്ബീറ്റ്’ ചിത്രവും അതോടൊപ്പം എന്റര്‍ടൈനറും കൂടെയാണെന്നും സംവിധായകന്‍ വ്യക്തമാക്കി.

“47 വയസ്സുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാവ്യ അവതരിപ്പിക്കുന്നത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ കഥാപാത്രം വളരെ തന്മയത്വത്തോടെയാണ് കാവ്യ കൈകാര്യം ചെയ്തത്”, അനില്‍ പറഞ്ഞു.

അനു മോഹനന്‍, മനോജ്‌.കെ.ജയന്‍, ശ്രീദേവി ഉണ്ണി, ഗണേഷ്കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കാവ്യാ മാധവന്‍ 20കാരന്‍റെ അമ്മയാകുന്നു

SUMMARY: Kavya Madhavan appears as the mother of a 20 year old boy in her new movie ‘ente amma’. The film is directed by Anil Kunjappan which will be released in July.

Keywords: Kavya Madhavan, Ente Amma, Anil Kunjappan, Movie, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia