SWISS-TOWER 24/07/2023

പിരിയാന്‍ ഒരുങ്ങിയ ദമ്പതികള്‍ക്ക് പുതുജീവന്‍ നല്‍കി ദുബൈ പോലീസ്

 


ദുബൈ : (www.kvartha.com 01/04/2015) പിരിയാന്‍ ഒരുങ്ങിയ ദമ്പതികള്‍ക്ക് പുതുജീവന്‍ നല്‍കി ദുബൈ പോലീസ് വീണ്ടും മാതൃകയാകുന്നു. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും വന്ന ദമ്പതികളാണ് ചെറുയൊരു സൗന്ദര്യപിണക്കം കാരണം വിവാഹജീവിതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഭര്‍ത്താവ് ദുബൈ സ്വദേശിയും ഭാര്യ യൂറോപ്യന്‍ സ്വദേശിയുമാണ്. ഇവരുടെ ശരിയായ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

യൂറോപ്യന്‍ രാജ്യത്തുള്ള ഒരു ഹോട്ടലിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ഹോട്ടല്‍ മുറിയില്‍ വെച്ച് ഭാര്യ അബദ്ധത്തില്‍ പുറത്താക്കിയതില്‍ പ്രകോപിതനായ  ഭര്‍ത്താവ് ഒടുവില്‍ ഭാര്യയേയും കൈക്കുഞ്ഞിനേയും ഉപേക്ഷിച്ച് ദുബൈയിലേക്ക് പോവുകയായിരുന്നു. എന്നാല്‍ യൂറോപ്യന്‍ നിവാസിയായ ഭാര്യയ്ക്ക വിസയില്ലാത്തതിനാല്‍  ദുബൈയിലേയ്ക്ക് പോവാനും സാധിക്കുമായിരുന്നില്ല. ഭര്‍ത്താവിനെ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടെങ്കിലും ഫോണെടുക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ മകനേയും കൊണ്ട് യുവതി ദുബൈ  എയര്‍പോര്‍ട്ടില്‍ എത്തി.

വിസയില്ലാത്തതിനാല്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയലായ യുവതി അവരുടെ ചോദ്യം ചെയ്യലില്‍ കരയുകയായിരുന്നു. ഒടുവില്‍  കാര്യങ്ങള്‍ മനസിലാക്കിയ പോലീസ് യുവതിയുടെ ഭര്‍ത്താവുമായി ഫോണില്‍ ബന്ധപ്പെടുകയും യുവതിയേയും കുഞ്ഞിനേയും സംരക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തന്നോട് മോശമായി പെരുമാറിയ ഭാര്യയെ ഒരു പാഠം പഠിപ്പിയ്ക്കാനാണ് താന്‍ ദുബൈയിലേക്ക് മടങ്ങിയതെന്നും ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിയ്ക്കാന്‍ താന്‍ ആലോചിച്ചിട്ടുപോലുമില്ലെന്നും യുവാവ് പറഞ്ഞു.
പിരിയാന്‍ ഒരുങ്ങിയ ദമ്പതികള്‍ക്ക് പുതുജീവന്‍ നല്‍കി ദുബൈ പോലീസ്
യൂറോപ്പില്‍ താമസിക്കുന്ന ഭാര്യയ്ക്കും മകനും വിസ ശരിയാക്കി എത്രയും പെട്ടെന്ന് തന്നെ അങ്ങോട്ട്
കൊണ്ടുപോകുമെന്നും യുവാവ് അറിയിച്ചു. തുടര്‍ന്ന് യുവതി തന്റെ സ്വന്തം നാട്ടില്‍ തിരിച്ചുപോവുകയായിരുന്നു. വേര്‍പിരിയലിന്റെ വക്കിലായ ദമ്പതികളെ യോജിപ്പിച്ച സംഭവം വാര്‍ത്തയായതോടെ ദുബൈ പോലീസിന് അഭനന്ദന പ്രവാഹമായിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Dubai cops rescue abandoned wife, child, Mobil Phone, Visa, Media, Protection, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia