SWISS-TOWER 24/07/2023

കോഹ്ലി നിരീക്ഷണത്തില്‍

 


കൊല്‍ക്കത്ത: (www.kvartha.com 25/04/2015) വീരാട് കോഹ്ലി ബിസിസിഐയുടെ നിരീക്ഷണത്തിലെന്ന് റിപോര്‍ട്ട്. നിലവില്‍ ഐ പി എല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനായ കോഹ്ലിയുടെ പെരുമാറ്റമാണ് ബി സി സി ഐയെ ഇത്തരം ഒരു നിരീക്ഷണത്തിന് പ്രേരിപ്പിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ബിസിസിഐ പ്രസിഡന്റ് ജഗ് മോഹന്‍ ഡാല്‍മിയ ഇക്കാര്യം വ്യക്തമാക്കിയത്. കോഹ്ലി ബിസിസിഐയുടെ നിരീക്ഷണത്തിലാണെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം വിലയിരുത്തുന്നുണ്ടെന്നും തെറ്റുകള്‍ കണ്ടാല്‍ തിരുത്താന്‍ ആവശ്യപ്പെടുമെന്നും ഡാല്‍മിയ പറഞ്ഞു.

ലോകകപ്പ് സമയത്ത് കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്‌ക്കാ ശര്‍മയെ കുറിച്ച് മോശം അഭിപ്രായ പ്രകടനം നടത്തിയതിന് പത്രപ്രവര്‍ത്തകരോട് കയര്‍ത്ത കോഹ്ലിയുടെ നിലപാട് വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.  ഇതിന്റെ തുടര്‍ച്ചയായാണ്   ബിസിസിഐയുടെ നീക്കം.
കോഹ്ലി നിരീക്ഷണത്തില്‍

Also Read: 
ചെക്ക്‌പോസ്റ്റ് വെട്ടിച്ച് കടത്തിയ 24 തേക്ക് വാതിലും 64 ജനാല ഫ്രെയിമും പിടികൂടി

Keywords:  BCCI keeping an eye on Virat Kohli's behaviour, Kolkota, Media, Report, Allegation, Criticism, Sports, Cricket.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia