വിവാദ പരസ്യത്തിന് വിശദീകരണവുമായി ഐശ്വര്യ റായ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 23/04/2015) കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ വിവാദ പരസ്യത്തില്‍ വിശദീകരണവുമായി ഐശ്വര്യ റായ് രംഗത്ത്. പരസ്യത്തിന്റെ ഉള്ളടക്കം തീരുമാനിക്കുന്നത് പരസ്യ ഏജന്‍സിയുടെ ക്രിയേറ്റീവ് ടീം ആണെന്നാണ് ഐശ്വര്യയുടെ പ്രതികരണം.

വിവാദത്തിനുള്ള വിശദീകരണത്തോടൊപ്പം പരസ്യത്തിനായെടുത്ത യഥാര്‍ത്ഥ ചിത്രവും ഐശ്വര്യ
നല്‍കുന്നു. കറുത്ത കുട്ടി പിടിച്ച കുടയ്ക്ക് കീഴില്‍ കുലീനവേഷത്തില്‍ ഇരിക്കുന്ന ഐശ്വര്യയുടെ പരസ്യ ചിത്രമാണ് വിവാദമായത്.

ഏപ്രില്‍ 17ന് പ്രമുഖ ദേശീയ മാധ്യമത്തില്‍ വിവാദ ചിത്രം പ്രസിദ്ധീകരിച്ചത്. പരസ്യം കണ്ട് ഒരുകൂട്ടം എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും വിമര്‍ശനവുമായി ഐശ്വര്യയ്ക്ക് കത്തയച്ചിരുന്നു. വംശീയ വിരോധവും ബാലവേലയും പ്രകടിപ്പിക്കുന്ന പരസ്യത്തിലാണ് ഐശ്വര്യ അഭിനയിച്ചതെന്നാണ് ഇവരുടെ പ്രധാന ആരോപണം.  ഇത് വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ്, മറുപടിയുമായി ഐശ്വര്യ രംഗത്ത് എത്തിയത്.

പരസ്യത്തിന്റെ മറ്റൊരു വശത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചതിന് നന്ദിയെന്നുപറഞ്ഞുകൊണ്ടാണ് ഐശ്വര്യ കത്തിന് വിശദീകരണം നല്‍കിയത്.  പരസ്യത്തിന്റെ ഫോട്ടോ ചിത്രീകരിക്കുമ്പോള്‍ എടുത്ത യഥാര്‍ത്ഥ ചിത്രം ഞാന്‍ എല്ലാവരുടേയും ശ്രദ്ധക്കായി സമര്‍പ്പിക്കുന്നു. പരസ്യത്തിന്റെ അന്തിമ ലേഔട്ടിനെ കുറിച്ചുള്ള തീരുമാനമെടുക്കുന്നത് പരസ്യ ഏജന്‍സിയുടെ ക്രിയേറ്റീവ് ടീം ആണ്. പരസ്യവുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ ക്രിയേറ്റീവ് ടീമിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഐശ്വര്യ അയച്ച വിശദീകരണത്തില്‍ പറയുന്നു.
വിവാദ പരസ്യത്തിന് വിശദീകരണവുമായി ഐശ്വര്യ റായ്

Also Read: 
ബേവിഞ്ചയിലെ വ്യാപാരിയുടെ തിരോധാനം; പോലീസ് ഇരുട്ടില്‍ തപ്പുന്നു, സി.സി.ടി.വിയിലും തെളിവില്ല

Keywords:  Aishwarya Rai Bachchan responds to open letter on racist advertisement, New Delhi, Advertisement, Controversy, Letter, Allegation, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia