Follow KVARTHA on Google news Follow Us!
ad

വിന്‍ഡോസ് 10 ഉടന്‍ റിലീസ് ചെയ്തേക്കും?

190 രാജ്യങ്ങളിലും 111 ഭാഷകളിലുമായി അടുത്ത മാസങ്ങളില്‍ തന്നെ വിന്‍ഡോസ് 1New Delhi, Report, Internet, National,

ഡെല്‍ഹി: (www.kvartha.com 20.03.2015)190 രാജ്യങ്ങളിലും 111 ഭാഷകളിലുമായി അടുത്ത മാസങ്ങളില്‍ തന്നെ വിന്‍ഡോസ് 10 പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനത്തോടെ മാത്രമേ അപ്ഡേറ്റ് പുറത്തിറങ്ങുള്ളുവെങ്കിലും വിന്‍ഡോസ് അടുത്ത മാസങ്ങളില്‍ തന്നെ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് കമ്പനി പറഞ്ഞു.

പഴയ വെര്‍ഷനുകളില്‍ ഉള്ളതിനേക്കാള്‍ വളരെ മികച്ച ഫീച്ചറുകളുമായാണ് വിന്‍ഡോസ് 10 പുറത്തു വരുന്നത്. വിന്‍ഡോസിന്‍റെ ഏറ്റവും ശ്രദ്ധേയമായ ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ പുതിയ ഒ.എസില്‍ ഉണ്ടായിരിക്കില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
Microsoft, Windows 10, Release, OS, Update, Piracy,New Delhi, Report, Internet,
വിന്‍ഡോസ് 7, വിന്‍ഡോസ് 8.1, വിന്‍ഡോസ് ഫോണ്‍ 8.1 ഉപഭോക്താക്കള്‍ക്ക്  തികച്ചും
സൗജന്യമായി പുതിയ അപ്ഡേറ്റ് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ പൈറസി വിഷയങ്ങളെ ഭയന്ന് ജെനൂയിന്‍ അല്ലാത്ത വിന്‍ഡോസ് ഉപഭോക്താക്കള്‍ക്കും സൗജന്യമായി അപ്ഗ്രേഡ് ചെയ്യാനുള്ള സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജില്‍ വ്യാപക അക്രമം; 16 SFI പ്രവര്‍ത്തകര്‍ക്ക് പരിക്ക്, 4 പേര്‍ക്ക് ഗുരുതരം

Keywords: Microsoft, Windows 10, Release, OS, Update, Piracy,New Delhi, Report, Internet, National.

Summary: Microsoft has decided to release Windows 10 in the coming months.It will be released around 190 countries in 111 languages. 

Post a Comment