ഇംഗ്ലീഷ് ഭാഷ അറിയാത്തതിന് മധ്യവയസ്‌ക്കനെ തല്ലിച്ചതച്ച സംഭവം: അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്ക്: (www.kvartha.com 28.03.2015) ഇംഗ്ലീഷ് ഭാഷ അറിയാത്തതിന് മധ്യവയസ്‌ക്കനെ തല്ലിച്ചതച്ച അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി. ഗുജറാത്ത് സ്വദേശിയും കര്‍ഷകനുമായ സുരേഷ് ഭായ് പട്ടേലിനെ(58) നെ ഭാഷ അറിയാത്തതിന്റെ പേരില്‍ മര്‍ദിച്ചവശനാക്കിയ സംഭവത്തിലാണ് എറിക് പാര്‍ക്കര്‍ എന്ന അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തിയത്. 10 വര്‍ഷമെങ്കിലും തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

മകനും മരുമകള്‍ക്കും കൊച്ചുമകനുമൊപ്പം ഇക്കഴിഞ്ഞ ജനുവരി 31 നാണ് സുരേഷ് ഭായ് പട്ടേല്‍ അമേരിക്കയിലെത്തിയത്. നാടും ഭാഷയുമൊന്നുമറിയാത്ത സുരേഷ് ഭായ് പട്ടേല്‍ മകനും മരുമകളും ജോലിക്ക് പോയപ്പോള്‍ വീട്ടിലിരുന്നു മടുത്തതിനാല്‍ പുറത്തിറങ്ങിയതായിരുന്നു. എന്നാല്‍ ഭാഷ അറിയാതെ പരുങ്ങലിലായ പട്ടേലിനെ അമേരിക്കന്‍ പോലീസുകാര്‍  ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍  പുറത്തുവന്നിരുന്നു. ഇത് ഇന്ത്യയില്‍  വ്യാപക പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു.  തുടര്‍ന്ന് അലബാമ പോലീസ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

അലബാമ സംസ്ഥാനത്തെ ഹണ്‍സ്വീലിലാണു സംഭവം നടന്നത്. പോലീസിന്റെ മര്‍ദനമേറ്റ സുരേഷ് ഭായ് പട്ടേല്‍ ശരീരം തളര്‍ന്ന് ആശുപത്രിയിലാണ്. കൈകാലുകള്‍ പൂര്‍ണമായും തളര്‍ന്ന ഇദ്ദേഹത്തിന്റെ ശരീരത്തിലെ നാഡികള്‍ മുഴുവന്‍ തകര്‍ന്ന അവസ്ഥയിലാണെന്നാണ് മെഡിക്കല്‍ റിപോര്‍ട്ട് പറയുന്നത്. ഏറെ ചെലവുവരുന്ന ശസ്ത്രക്രിയകള്‍  നടത്തിയാലെ പട്ടേലിന് ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍ കഴിയൂ.

അമേരിക്കയില്‍ എഞ്ചിനീയറായ മകന്‍ ചിരാഗിന്റെ കുട്ടിയെ കാണാനാണ്  പട്ടേല്‍ അമേരിക്കയില്‍ എത്തിയത്.  പ്രഭാത സവാരിക്കിറങ്ങിയ പട്ടേലിന്റെ  നടത്തത്തില്‍ സംശയം തോന്നിയ പ്രദേശവാസി പോലീസിനെ വിളിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് വാഹനം കുതിച്ചെത്തുകയും പട്ടേലിനെ വളയുകയും ചെയ്തു.

പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഗുജറാത്തിയല്ലാതെ മറ്റുഭാഷകള്‍ ഒന്നും അറിയാത്ത പട്ടേലിന്
ഇംഗ്ലീഷ് ഭാഷ അറിയാത്തതിന് മധ്യവയസ്‌ക്കനെ തല്ലിച്ചതച്ച സംഭവം: അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി
കൃത്യമായ മറുപടി നല്‍കാനും കഴിഞ്ഞില്ല. അറിയാവുന്ന ഇംഗ്ലീഷില്‍ മറുപടി പറഞ്ഞിട്ടും, പോലീസുകാര്‍ക്ക് അത് മനസിലാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ആംഗ്യഭാഷയില്‍ പോലീസുകാര്‍ക്ക് മനസിലാക്കാനായി ഇദ്ദേഹം സംസാരിച്ചു.

തുടര്‍ന്ന് പോലീസ് പട്ടേലിനെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു. യുഎസ് കോണ്‍സിലേറ്റിനോട് വിദേശകാര്യ മന്ത്രാലയം വിശദീകരണം തേടുകയും ചെയ്തു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
രണ്ടു പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍
Keywords:  Alabama policeman indicted for throwing Indian man to ground, America, Gujrath, Farmers, New York, Hospital, Treatment, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia