SWISS-TOWER 24/07/2023

ലൈംഗിക രോഗങ്ങള്‍ കണ്ടെത്താനും സ്മാര്‍ട്ട് ഫോണ്‍

 


മിയാമി: (www.kvartha.com 05/02/2015) ലൈംഗിക രോഗങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണ്‍ എത്തുന്നു. ആതുരസേവനരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് സ്മാര്‍ട്ട് ഫോണ്‍ ലോകം. ഒരു പ്രത്യേക ഉപകരണം സ്മാര്‍ട്ട്‌ഫോണുമായി ഘടിപ്പിപ്പിച്ച് 15 മിനിറ്റിനുള്ളില്‍ പരിശോധനാഫലം അറിയാന്‍ കഴിയുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

സ്മാര്‍ട്ട് ഫോണിന്റെ സഹായത്തോടെ രക്തപരിശോധന നടത്തി മിനുട്ടുകള്‍ക്കകം തന്നെ എയ്ഡ്‌സ്, സിഫിലിസ് തുടങ്ങിയ ലൈംഗിക രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയും. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍  സാമുവല്‍ കെ സിയയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് കണ്ടുപിടിത്തത്തിനു പിന്നില്‍.  കഴിഞ്ഞ പത്തുവര്‍ഷമായി ശാസ്ത്രജ്ഞര്‍ ഈ വിഷയത്തില്‍ പരീക്ഷണം നടത്തിവരികയാണെന്നും സാമുവല്‍ സിയ പറയുന്നു. പരിക്ഷണാടിസ്ഥാനത്തില്‍ 96 സ്ത്രീ പുരുഷന്‍മാരില്‍  രോഗനിര്‍ണയം കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈംഗിക രോഗങ്ങള്‍ കണ്ടെത്താനും സ്മാര്‍ട്ട് ഫോണ്‍സ്മാര്‍ട്ട് ഫോണുമായി ഘടിപ്പിക്കുന്ന ഉപകരണത്തിന് 34 യുഎസ് ഡോളറാണ് വില . എച്ച്‌ഐവി പരിശോധനയ്ക്കായി ഇപ്പോള്‍ ആശ്രയിക്കുന്ന എലിസ ടെസ്റ്റ് വളരെ ചെലവേറിയതാണ്.

എന്നാല്‍  കുറഞ്ഞ ചെലവില്‍ വീട്ടില്‍വെച്ചുതന്നെ പരിശോധന നടത്താവുന്നതരത്തിലാണ് പുതിയ ഉപകരണം നിര്‍മിച്ചിരിക്കുന്നത്. മാത്രമല്ല ഒരു ലാബില്‍ നടത്തുന്ന എല്ലാ പരിശോധനകളും  ഇതുപയോഗിച്ച് നടത്താവുന്നതാണ്.

സയന്‍സ് ട്രാന്‍സലേഷണല്‍ മെഡിസിന്‍ എന്ന ജേണലില്‍ ഇതുസംബന്ധിച്ചുള്ള ഗവേഷണ
ഫലങ്ങള്‍ വിശദമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്  വിപണിയിലിറക്കുന്നതിനെ കുറിച്ച് ഗവേഷക സംഘം സൂചനയൊന്നും നല്‍കിയില്ല.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബസിന്റെ എഞ്ചിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Keywords:  There's a Smartphone Attachment That Will Test for HIV in 15 Minutes, Researchers, University, Women, House, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia