ഡെല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണം; പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി: (www.kvartha.com 05/02/2015) ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഡെല്‍ഹി രൂപതയുടെ നേതൃത്വത്തില്‍, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

പ്രതിഷേധ പ്രകടനവുമായെത്തിയ പുരോഹിതരടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
ഡെല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണം; പ്രതിഷേധ  മാര്‍ച്ചില്‍ സംഘര്‍ഷം
അഞ്ഞൂറോളം പേര്‍ പങ്കെടുത്ത മാര്‍ച്ചില്‍ പ്രതിഷേധ പ്രകടനം റിപോര്‍ട്ട്ചെയ്യാനെത്തിയ
മാധ്യമ പ്രവര്‍ത്തകരെയും പോലീസ് കയ്യേറ്റം ചെയ്തു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഡെല്‍ഹിയില്‍ അഞ്ച് ക്രൈസ്തവ ദേവാലയങ്ങളാണ്  ആക്രമിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം വസന്ത് കുഞ്ച് അല്‍ഫോന്‍സാ ദേവാലയത്തിന് നേരെയും ആക്രമണം ഉണ്ടായി. അക്രമികള്‍ ദേവാലയത്തിന്റെ മുന്‍ വാതില്‍ തകര്‍ത്ത് തിരുവോസ്തികള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
അച്ചടി-ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Keywords:  Police Drag Priests, Women Into Buses During Protests Against Church Attacks, Media, Arrest, Attack, March, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia