കാമുകിക്ക് വാലന്റൈന്‍ സമ്മാനം വാങ്ങാന്‍ ആള്‍മാറാട്ടം നടത്തിയ കാമുകന്‍ അറസ്റ്റില്‍
Feb 6, 2015, 11:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബറേലി: (www.kvartha.com 06/02/2015) കാമുകിക്ക് വാലന്റൈന്‍ സമ്മാനം വാങ്ങാന്‍ ആള്‍മാറാട്ടം നടത്തിയ കാമുകന്‍ അറസ്റ്റില്‍. ജയ്പൂര്‍ സ്വദേശിയും പോളിടെക്‌നിക് വിദ്യാര്‍ത്ഥിയുമായ ശൈലേന്ദ്ര പരിഹറാണ് കഴിഞ്ഞദിവസം പോലീസ് പിടിയിലായത്.
വാലന്റൈന്‍ സമ്മാനമായി കാമുകിക്ക് മൊബൈല്‍ ഫോണ്‍ നല്‍കാന്‍ ആഗ്രഹിച്ചിരുന്ന ശൈലേന്ദ്രന്റെ കൈവശം എന്നാല്‍ അതിനുള്ള പണം ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ചോര്‍ത്ത് ദു:ഖിച്ചിരിക്കുമ്പോഴാണ് സുഹൃത്തായ ഫറൂഖാബാദ് സ്വദേശി മോനു പാല്‍ സഹായാഭ്യര്‍ത്ഥനയുമായി ശൈലേന്ദ്രനെ സമീപിക്കുന്നത്.
ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന മോനുവിന്റെ ചെവിക്ക് പോരായ്മുണ്ടെന്ന് കാട്ടി ഇയാളെ മെഡിക്കല്‍ പരീക്ഷ എഴുതുന്നതില്‍ നിന്നും അധികൃതര്‍ തടഞ്ഞിരുന്നു. ഫെബ്രവരി നാലിന് നടക്കുന്ന പരീക്ഷയില്‍ ചെവിയുടെ പോരായ്മ മാറ്റിയ ശേഷം പങ്കെടുക്കാന്‍ അധികൃതര്‍ മോനുവിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചെന്ന് മരുന്നെടുക്കാന്‍ കൂട്ടാക്കാത്ത മോനു നേരെ സഹായാഭ്യര്‍ത്ഥനയുമായി ശൈലേന്ദ്രനെ സമീപിക്കുകയായിരുന്നു.
ബുധനാഴ്ച നടക്കുന്ന മെഡിക്കല്‍ പരീക്ഷയില്‍ താന്‍ എന്ന വ്യാജേന പങ്കെടുക്കുകയാണെങ്കില്‍ 5000 രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. അത്രയും പണം കിട്ടിയാല്‍ കാമുകിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാമെന്ന വിചാരത്തില്‍ ശൈലേന്ദ്രന്‍ പരീക്ഷ എഴുതാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റിലെ ഒപ്പും ശൈലേന്ദ്രനിട്ട ഒപ്പും മാറിയിരിക്കുന്ന കാര്യം
ബയോമെട്രിക് സംവിധാനത്തില്‍ കണ്ടെത്തിയതാണ് ശൈലേന്ദ്രന് വിനയായത്. തുടര്‍ന്ന് ആര്‍മി ഉദ്യോഗസ്ഥര്‍ ശൈലേന്ദ്രനെ ചോദ്യം ചെയ്യുകയും യഥാര്‍ത്ഥ സംഭവം പുറത്താവുകയും ചെയ്തു.
ഇതോടെ ശൈലേന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 467, 468 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മഞ്ചത്തടുക്കയില്‍ സ്‌കൂട്ടര്‍ കത്തിച്ചു
Keywords: Jaipur boy becomes ‘Munna Bhai’ to buy his girlfriend a V-Day gift, Police, Examination, Treatment, Hospital, Mobil Phone, Cheating, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.