ഇന്ത്യന്‍ ബോട്ടുകള്‍ പാകിസ്ഥാന്‍ പിടിച്ചെടുത്ത സംഭവത്തില്‍ കടുത്ത വിമര്‍ശനം
Jan 5, 2015, 10:28 IST
ഡെല്‍ഹി: (www.kvartha.com 05/01/2015) ഗുജറാത്ത് തീരത്ത് പുതുവത്സര ദിനത്തില്‍ സ്‌ഫോടക വസ്തുക്കളുമായെത്തിയ പാക് മീന്‍പിടിത്ത ബോട്ട് തകര്‍ത്തതിന് പ്രതികാരമെന്നോണം രണ്ട് ഇന്ത്യന്‍ മീന്‍പിടിത്ത ബോട്ടുകള്‍ പാകിസ്ഥാന്‍ പിടിച്ചെടുത്ത സംഭവത്തില്‍ കടുത്ത വിമര്‍ശനം ഉയരുന്നു.
നേരത്തെ മുംബൈ ഭീകരാക്രമണം നടത്താനെത്തിയ പോലെ പാക് ഭീകരര്‍ ഇന്ത്യന്‍ തീരത്ത് ബോട്ടുകളില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ സേന ബോട്ടുകള്‍ കത്തിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ ആരോപണം നിഷേധിച്ചിരുന്നു. അതേസമയം ഇന്ത്യ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ബോട്ടുകള്‍ പിടിച്ച് പാകിസ്ഥാന്‍ പ്രതികാരം തീര്‍ത്തത്.
സമുദ്രാതിര്‍ത്തി ലംഘിക്കുന്ന മീന്‍പിടിത്ത ബോട്ടുകള്‍ പിടിക്കുന്നതും തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതും പതിവ് സംഭവങ്ങളാണ്. എന്നാല്‍ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കുന്ന അവസ്ഥയിലുള്ള പാകിസ്ഥാന്റെ നടപടി അംഗീകരിക്കാനാവില്ല.
അറബിക്കടലില്‍ രണ്ടു ബോട്ടുകളിലായി മത്സ്യബന്ധനം നടത്തുകയായിരുന്ന പന്ത്രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് പാകിസ്ഥാന്‍ സമുദ്ര സുരക്ഷാസേന പിടികൂടിയത്. പിടിയിലായവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് പാകിസ്ഥാന്‍ ഇവരെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്റെ നടപടി കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരിക്കയാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കടലില്‍ നിന്ന് പുതുജീവിതത്തിലേക്ക് എട്ടാം ക്ലാസുകാരനെ കൈപിടിച്ചുയര്‍ത്തി മുനവിര്‍
Keywords: Tit for tat? Pakistan seizes two Indian fishing boats off Gujarat coast, New Delhi, Mumbai, Terrorists, Allegation, National.
Also Read:
കടലില്‍ നിന്ന് പുതുജീവിതത്തിലേക്ക് എട്ടാം ക്ലാസുകാരനെ കൈപിടിച്ചുയര്‍ത്തി മുനവിര്‍
Keywords: Tit for tat? Pakistan seizes two Indian fishing boats off Gujarat coast, New Delhi, Mumbai, Terrorists, Allegation, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.