Follow KVARTHA on Google news Follow Us!
ad

പത്മ പുരസ്‌കാരം: കേരളത്തിന് അവഗണന, അമൃതാനന്ദമയിയും, രാം ദേവും, ശ്രീശ്രീ രവിശങ്കറും അര്‍ഹത നേടി

ഈ വര്‍ഷത്തെ പത്മ പുരസ്‌കാര പട്ടിക തയ്യാറാക്കിയത് ആത്മീയ മേഖലയില്‍New Delhi, Report, Minister, Bollywood, Cabinet, BJP, Allegation, National,
ഡെല്‍ഹി: (www.kvartha.com 23.01.2015) ഈ വര്‍ഷത്തെ പത്മ പുരസ്‌കാര പട്ടിക തയ്യാറാക്കിയത് ആത്മീയ മേഖലയില്‍ നിന്നുള്ളവരേയും ഉള്‍പെടുത്തിക്കൊണ്ടാണെന്ന് റിപോര്‍ട്ട്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പ്രഖ്യാപിക്കുന്ന പുരസ്‌കാരത്തിന്റെ അന്തിമ പട്ടിക തയ്യാറായി കഴിഞ്ഞു.

148 പേരെയാണ് അന്തിമ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. അതേസമയം ബിജെപിയോട് അനുഭാവമുളളവരാണ് പട്ടികയില്‍ ഇടംനേടിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുരസ്‌ക്കാരത്തിന് കേരളത്തില്‍ നിന്നും അമൃതാനന്ദമയിയെ  മാത്രമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അതും ആത്മീയ മേഖല പരിഗണിച്ചാണ്. യോഗ ഗുരു ബാബ രാം ദേവും, ശ്രീശ്രീ രവിശങ്കറും പട്ടികയില്‍ ഇടം നേടിയ ആത്മീയ നേതാക്കളാണ്.

കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങളെ ഉള്‍പെടുത്താത്തതില്‍ നേരത്തെ തന്നെനേതാക്കള്‍ക്കിടയില്‍ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പുരസ്‌ക്കാരത്തിന്റെ കാര്യത്തിലും കേരളത്തെ അവഗണിച്ചതോടെ കടുത്ത ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെകെ വേണുഗോപാലിന്റെ പേര്‍ പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ്  റിപോര്‍ട്ട്.
 Ramdev, Amruthanandamayi, Sri Sri, Advani, Bachchan to get Padma awards, New Delhi,
സിനിമാ മേഖലയില്‍ നിന്നും ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍  സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്,  സഞ്ജയ് ലീല ബന്‍സാരി, ദിലീപ് കുമാര്‍, പ്രസൂണ്‍ ജോഷി എന്നിവരും ഉള്‍പെട്ടതായാണ് വിവരം. രാഷ്ട്രീയ രംഗത്ത് നിന്നും മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി, പ്രകാശ് സിങ് ബാദല്‍ എന്നിവരെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തതായും റിപോര്‍ട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സഅദിയ്യയുടെ തണലില്‍ ഒരു അനാഥ പെണ്‍കുട്ടിക്ക് കൂടി മംഗല്യ സൗഭാഗ്യം
Keywords: Ramdev, Amruthanandamayi, Sri Sri, Advani, Bachchan to get Padma awards, New Delhi, Report, Minister, Bollywood, Cabinet, BJP, Allegation, National.

Post a Comment