എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക് ബോക്‌സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചു
Jan 9, 2015, 11:47 IST
ജക്കാര്‍ത്ത: (www.kvartha.com 09/01/2015) ജാവ കടലില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ ബ്ലാക് ബോക്‌സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചതായി തെരച്ചിലിന് നേതൃത്വം നല്‍കുന്ന ഇന്തോനേഷ്യന്‍ സംഘത്തലവന്‍ അറിയിച്ചു. വിമാനത്തിന്റെ വാല്‍ഭാഗം കണ്ടെത്തിയതിന് സമീപത്തു നിന്നായാണ് സന്ദേശങ്ങള്‍ ലഭിച്ചത്. സന്ദേശം ലഭിച്ചതോടെ മുങ്ങല്‍ വിദഗ്ധര്‍ ബ്ലാക്ക് ബോക്‌സിനായുള്ള തെരച്ചില്‍ തുടരുകയാണ്.
ഡിസംബര്‍ 28നാണ് സുരബായയില്‍ നിന്നും 162 യാത്രക്കാരുമായി സിംഗപ്പൂരിലേക്ക് പോയ വിമാനം ജാവ കടലില്‍ തകര്‍ന്നു വീണത്. അന്നു മുതല്‍ ആരംഭിച്ച തെരച്ചിലില്‍ 40 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മറ്റു മൃതദേഹങ്ങള്‍ കടലിന്റെ അടിത്തട്ടിലുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
മോശം കാലവസ്ഥ തെരച്ചിലിന് തടസമായി നിന്നു. വിമാനത്തിന്റെ മറ്റ് അഞ്ച് ഭാഗങ്ങള്‍ കൂടി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ഏതൊക്കെ ഭാഗങ്ങളാണെന്ന് അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം വിമാനം എങ്ങനെയാണ് കാണാതായതെന്നറിയാന്‍ ബ്ലാക്‌ബോക്‌സ് കണ്ടെത്തിയേ തീരൂ. അത് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സന്ദേശങ്ങള്‍ ലഭിച്ചതോടെ ബ്ലാക് ബോക്‌സിനായി സൈന്യത്തിലെ മുങ്ങല്‍ വിദഗ്ധര്‍ ജാവ കടലിന്റെ അടിത്തട്ടില്‍ സാഹസികമായ തെരച്ചില്‍ നടത്തുകയാണ്. തെരച്ചിലിന്റെ 11 ാം ദിവസം കണ്ടെത്തിയ വിമാനത്തിന്റെ വാലില്‍ എയര്‍ ഏഷ്യയുടെ മുദ്രയുണ്ടെന്നും ഇത് കാണാതായ ക്യുഇസെഡ് 8501 വിമാനത്തിന്റേതാണെന്നും ഇന്തോനേഷ്യന്‍ തെരച്ചില്‍ തലവന്‍ ബാംബാങ് സോളിസ്റ്റിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കടലിന്റെ അടിത്തട്ടില്‍ പതിഞ്ഞു കിടക്കുന്ന രീതിയിലാണ് വാലിന്റെ ഭാഗം കണ്ടത്. തെരച്ചില്‍ നടത്തുന്ന മുങ്ങല്‍ വിദഗ്ധര്‍ എടുത്ത വാല്‍ ഭാഗത്തിന്റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്.
ജലാന്തര്‍ഭാഗത്തെ വസ്തുക്കള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഉപകരണങ്ങളുമായി ആറു കപ്പലുകള്‍
മേഖലയില്‍ തെരച്ചില്‍ സംഘത്തെ സഹായിച്ചുവരുന്നു.
വിമാനത്തിന്റെ സീറ്റുകള്‍, എമര്‍ജന്‍സി ഡോര്‍ എന്നിവ നേരത്തേ ഉപരിതലത്തില്‍നിന്ന് കണ്ടെടുത്തിരുന്നു. വിമാനത്തിന്റെ വാല്‍ഭാഗത്തുനിന്ന് ബ്ലാക് ബോക്‌സ് കണ്ടെടുക്കാനുള്ള നവീന സാങ്കേതികതയെക്കുറിച്ച് ഇന്തോനേഷ്യയിലെയും ഫ്രാന്‍സിലെയും വിദഗ്ധ സംഘങ്ങള്‍ ചര്‍ച്ച നടത്തിവരികയാണ്.

Also Read:
കാര്‍ ശരിയായ രീതിയില്‍ സര്‍വീസ് ചെയ്തുനല്‍കിയില്ല; ഉടമ പരാതിയുമായി ഉപഭോക്തൃ കോടതിയില്‍ എത്തി

Keywords: 'Pings' Detected in AirAsia Jet Search: Investigators, Message, Passengers, Dead, Media, Conference, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.