Follow KVARTHA on Google news Follow Us!
ad

ലോകം അവസാനിക്കുന്നതിനു മുമ്പെ ഇന്റര്‍നെറ്റ് യുഗം അവസാനിക്കും: ഗൂഗിള്‍ ചെയര്‍മാന്‍

ലോകം അവസാനിക്കുന്നതിനു മുമ്പുതന്നെ ഇന്റര്‍നെറ്റ് യുഗം അവസാനിക്കുമെന്ന് ഗൂഗിള്‍ എEconomic Crisis, Technology, World,
ദാവോസ്: (www.kvartha.com 23.01.2015) ലോകം അവസാനിക്കുന്നതിനു മുമ്പുതന്നെ ഇന്റര്‍നെറ്റ് യുഗം അവസാനിക്കുമെന്ന് ഗൂഗിള്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് ഷ്മിറ്റ്. എന്നാല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സാങ്കേതിക മേഖല മുന്നിട്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിലാണ് ഷ്മിറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്റര്‍നെറ്റ് യുഗം അപ്രത്യക്ഷമാകുമെന്നതിന് യാതൊരു സംശയവുമില്ല. അതിന് ലളിതമായ ഉദാഹരണവും നല്‍കാം. ഐപി അഡ്രസ്സുകള്‍, ഉപകരണങ്ങള്‍, സെന്‍സറുകള്‍, ധരിക്കുന്ന ഉപകരണങ്ങള്‍ ഇതെല്ലാം ഭാവി ജീവിതത്തില്‍ അടിസ്ഥാന ഘടകമല്ലാതെ വരും.

അതായത് സാങ്കേതിക രംഗത്ത് നിലവിലെ ജീവിതരീതികള്‍ മാറി ആ സ്ഥാനത്ത് പുതിയ രീതിവരുമെന്നാണ് ഇന്റര്‍നെറ്റ് അപ്രത്യക്ഷമാകുമെന്നത് കൊണ്ട് ഷ്മിറ്റ് ഉദ്ദേശിക്കുന്നത്.

ഇത്തരം മാറ്റങ്ങള്‍ ടെക്‌നോളജി കമ്പനികള്‍ക്ക് വലിയ നേട്ടമാകുമെന്നും,സാങ്കേതിക പുരോഗതികള്‍ പുതിയ തൊഴില്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കെ.എസ്.ടി.പി റോഡ്: ചെമ്മനാട്ടെ പ്രശ്‌നം തീര്‍ക്കാന്‍ കലക്ടറും കെ.എസ്.ടി.പി അധികൃതരും 28 ന് എത്തും
Keywords: Google Chairman Eric Schmidt: "The Internet Will Disappear", Economic Crisis, Technology, World.

Post a Comment