Follow KVARTHA on Google news Follow Us!
ad

മകളുടെ കിടപ്പറയില്‍ കയറിയ കാമുകനെ പിതാവ് ആളുമാറി വെടിവെച്ചു കൊന്നു

മകളുടെ കിടപ്പറയില്‍ കയറിയ കാമുകനെ പിതാവ് ആളുമാറി വെടിവെച്ചു കൊന്നു. America, Advocate, House, World,
ഫിലാഡല്‍ഫിയ: (www.kvartha.com 26.01.2015) മകളുടെ കിടപ്പറയില്‍ കയറിയ കാമുകനെ പിതാവ് ആളുമാറി വെടിവെച്ചു കൊന്നു. അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് സംഭവം. ഇരുപതുകാരിയായ മകള്‍ ബ്രിന്റയുടെ കാമുകന്‍ മാര്‍സ് കാരിയോണിനെ (31) യാണ് ബ്രിന്റയുടെ പിതാവ് ചാള്‍സ് ജോര്‍ദന്‍(41) വെടിവച്ച് കൊന്നത്.

അതേസമയം  911 എമര്‍ജന്‍സിയില്‍ മകള്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നും ആളുമാറിയാണ് പിതാവ് കാമുകനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞിരിക്കുന്നു.
 'Dad, he's dead!': Heartbreaking 911 recording of the moment, America, സംഭവത്തില്‍ ജോര്‍ദന്റെ വിചാരണ നടന്നുവരികയാണ്. മകളുടെ കാമുകനെ പിതാവ് നേരത്തെ കാണാതിരുന്നതാണ് വെടിവെയ്ക്കാന്‍ അയാളെ പ്രേരിപ്പിച്ചതെന്ന് ജോര്‍ദന്റെ അഭിഭാഷകന്‍ വാദിച്ചു. ജോര്‍ദന്‍ വീട്ടിലില്ലാത്ത അവസരത്തില്‍ ബ്രിന്റയുടെ ബെഡ് റൂമില്‍ കയറി കാമുകന്‍ മാര്‍സ് ഉറങ്ങുകയായിരുന്നു. ഇതുകണ്ടാണ് ജോര്‍ദന്‍ അകത്തേക്ക് വരുന്നത്.

മകളുടെ മുറിയില്‍ ആരോ കയറിക്കിടക്കുന്നതു കണ്ട് ജോദന്‍ വെടിവെയ്ക്കുകയായിരുന്നു. ലൈസന്‍സുള്ള തോക്ക് കൊണ്ടായിരുന്നു വെടിവെച്ചത്. ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: 'Dad, he's dead!': Heartbreaking 911 recording of the moment, America, Advocate, House, World.

Post a Comment