പുതുവര്‍ഷ ചിത്രമായി നിവിന്‍ പോളിയുടെ മിലി എത്തുന്നു; മമ്മൂട്ടി ചിത്രം ഫയര്‍മാന്‍ പിന്നാലെ
Dec 25, 2014, 10:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 25.12.2014) പുതുവര്‍ഷത്തില്‍ ആദ്യം തിയേറ്ററിലെത്തുന്നത് നിവിന്‍ പോളിയുടെ മിലി. പിന്നാലെ മമ്മൂട്ടി ചിത്രമായ ഫയര്‍മാനുമെത്തും. ദിലീപിന്റെ മര്യാദരാമന്‍ തൊട്ടുപിന്നാലെയുണ്ട്. നിവിന്‍പോളിയും അമല പോളും നായികാ നായകന്‍മാരായി അഭിനയിക്കുന്ന മിലി സംവിധാനം ചെയ്തിരിക്കുന്നത് രാജേഷ് പിള്ളയാണ് . ഡിസംബറില്‍ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു മിലി. സാങ്കേതിക കാരണങ്ങളാല്‍ ജനുവരി രണ്ടിനാണ് ചിത്രം തിയറ്ററിലെത്തുന്നത്.
അതേസമയം മമ്മൂട്ടിയുടെ ഫയര്‍മാന്‍ ഒന്‍പതിന് തിയറ്ററിലെത്തും. ക്രിസ്മസിനു റിലീസ് ചെയ്യാനിരുന്ന ഫയര്‍മാന്‍ ഗ്രാഫിക് വര്‍ക്‌സുകള്‍ ബാക്കിയുള്ളതിനാലാണ് ജനുവരിയിലേക്കു മാറ്റിയത്. മമ്മൂട്ടിയും നൈല ഉഷയും ജോഡികളാകുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ ദീപു കരുണാകരന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.
തൊട്ടുപിന്നാലെ ദിലീപിന്റെ മര്യാദരാമനും എത്തുന്നു. ഈ ചിത്രവും ക്രിസ്മസിന് തിയേറ്ററിലെത്തേണ്ടതായിരുന്നു. ചിത്രീകരണം തീരാത്തതിനാലാണ് തിയേറ്ററിലെത്താന്‍ താമസിച്ചത്. നിക്കി ഗില്‍റാണിയാണു ദിലീപിന്റെ നായിക. അതേസമയം സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലൂടെ മോഹന്‍ലാലും മഞ്ജുവാരിയരും നായികാ നായകന്‍മാരാകുന്ന ചിത്രവും ഉടന്‍ തിയേറ്റിലെത്തുമെന്നാണ് അറിയുന്നത്.പൃഥ്വിരാജിന്റെ പുതുവര്‍ഷ ചിത്രം വിമല്‍ സംവിധാനം ചെയ്യുന്ന എന്നു നിന്റെ മൊയ്തീന്‍ ആണ്. പാര്‍വതിയാണു നായിക.

Keywords: New Year first release is Mili, after that Fireman, Mammootty, Dileep, Kochi, Theater, Released, Mohanlal, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.