കാസര്‍കോട്ട് അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിംഗ് മാള്‍ വരുന്നു

 


കാസര്‍കോട്: (www.kvartha.com 14.12.2014) ഷോപ്പിംഗിന് പ്രശസ്തമായ മാളുകള്‍ തേടി സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും കര്‍ണാടകയിലേക്കും പോവുന്ന കാസര്‍കോടുകാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിംഗ് മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം കാസര്‍കോട്ട് പുരോഗമിക്കുകയാണ്.

ഷോപ്പിംഗ് ഒരു ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് മലബാര്‍ പ്രദേശത്തുകാരില്‍ ഏറെയും. അതിനാല്‍ സാധാരണ ഷോപ്പിംഗ് സെന്ററുകളെ ആശ്രയിക്കുന്നതിന് പകരമാണ് പലരും ഷോപ്പിംഗ് മാളിനെ തെരഞ്ഞെടുക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പുത്തന്‍ ഷോപ്പിംഗ് അനുഭവം പകരുന്നു എന്നാതാണ് മാളുകളുടെ പ്രത്യേകത. ഇതിന് വണ്ടികയറി ദൂരസ്ഥലങ്ങളിലേക്ക് യാത്രപോവുകയാണ് ഈ ഭാഗത്തുള്ളവര്‍ ഇപ്പോള്‍ ചെയ്യുന്നത്. മൊത്തം മലബാറുകാരെ ആകര്‍ഷിക്കുന്ന രീതിയില്‍ കാസര്‍കോടിന്റെ മണ്ണില്‍ തന്നെ പുത്തന്‍ വിസ്മയമായി ഷോപ്പിംഗ് ഉത്സവമെത്താന്‍ ഇനി കുറച്ചു നാളുകള്‍കൂടി മാത്രമേ കാത്തിരിക്കേണ്ടതുള്ളു.

നാലപ്പാട് ഗ്രൂപ്പിന്റെയും യൂകെ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായാണ് കാസര്‍കോട്ടെ നാലപ്പാട് യു.കെ. മാള്‍ ഉയരുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ എന്‍.എ. മുഹമ്മദിന്റെയും യുവ വ്യവസായി യു.കെ. യൂസഫ് ചെയര്‍മാനായ ഉത്തര കേരളത്തിലെ പ്രമുഖ ബില്‍ഡറായ യുകെ ഗ്രൂപ്പുമാണ് മാളിന് പിന്നിലെന്നതാണ് ഇതിനെ ഏറെ ശ്രദ്ധേയമാക്കുന്നത്.

എക്‌സലേറ്ററും ലിഫ്റ്റും ഉള്‍പ്പടെ വിശാലമായ സൗകര്യങ്ങളോടുകൂടിയ മാളാണ് കാസര്‍കോട്ട് ഒരുങ്ങുന്നത്. ലോകോത്തരമായ പ്രമുഖ ബ്രാന്‍ഡുകളുടെ എല്ലാം കേന്ദ്രമായിരിക്കും ഇത്. മാളിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ കാസര്‍കോടിന്റെ മുഖഛായ മാറുമെന്ന് യൂകെ യൂസുഫ് കെവാര്‍ത്തയോട് പറഞ്ഞു.

കാസര്‍കോടിന്റെ വാണിജ്യ രംഗത്ത് പുത്തന്‍ ഉണര്‍വ് പകരാന്‍ ജില്ലയിലെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായിമാറുന്ന ഈ മാളിന് കഴിയും. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് മാളിനായി വിശാലമായ കെട്ടിടം ഉയര്‍ന്നുവരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകും. പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഷോപ്പിംഗ് മാളിലേക്ക് വിശാലമായ പുതിയ റോഡും വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യവും ഏര്‍പെടുത്തും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

കാസര്‍കോട്ട് അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിംഗ് മാള്‍ വരുന്നു

Keywords : Kasaragod, Business, Shop, Kerala, Nalapad UK Mall, Shopping Mall, UK Gropi, UK Yusuf, NA Muhammed, New shopping center UK Mall under construction. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia