തിരുവനന്തപുരം: (www.kvartha.com 06.12.2014) കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി തുടങ്ങി. ശനിയാഴ്ച ഉച്ചയോടെയാണ് ശമ്പള വിതരണം തുടങ്ങിയതെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസ് അറിയിച്ചു.
ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജോലി ബഹിഷ്‌കരിച്ച് കൂട്ട അവധി എടുത്തിരുന്നു. ആലപ്പുഴയിലും കോഴിക്കോടും ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് റിലേ നിരാഹാരവും തുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് പല ഡിപ്പോകളിലും സര്‍വീസുകള്‍ മുടങ്ങിയിരുന്നു. കൊട്ടാരക്കരയില്‍ ജീവനക്കാര്‍ ജോലി ബഹിഷ്‌കരിച്ച് മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തിയ ബസുകള്‍ തടയുകയുണ്ടായി. ശബരിമലയിലേക്കുള്ള ബസുകളും തടഞ്ഞു.
ഓരോ മാസാവസാനവും നല്‍കിയിരുന്ന ശമ്പളം പുതിയ മാസം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ഒന്നടങ്കം അവധിയെടുത്തത്. കരുനാഗപ്പള്ളി ഡിപ്പോയിലെ 78 ഷെഡ്യൂളുകളില്‍ മൂന്ന് സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്.
ചക്കുളത്ത് കാവ് പൊങ്കാല പ്രമാണിച്ച് വെള്ളിയാഴ്ച ആലപ്പുഴ ജില്ലയില്‍ ശമ്പളം വിതരണം ചെയ്യുമെന്ന് കെ.എസ്.ആര്‍.ടി.സി ഓപ്പറേഷന്‍ വിഭാഗം ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പറഞ്ഞസമയത്ത് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രകോപിതരാകുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കല്ല്യാണ വീടുകളെ ധന്യമാക്കിയ തളങ്കര ഗാനസംഘത്തിലെ അവസാന കണ്ണിയായ ഉമ്മു ഹലീമയും വിടവാങ്ങി
Keywords: Thiruvananthapuram, Salary, Alappuzha, Kottarakkara, Kerala.
ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജോലി ബഹിഷ്‌കരിച്ച് കൂട്ട അവധി എടുത്തിരുന്നു. ആലപ്പുഴയിലും കോഴിക്കോടും ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് റിലേ നിരാഹാരവും തുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് പല ഡിപ്പോകളിലും സര്‍വീസുകള്‍ മുടങ്ങിയിരുന്നു. കൊട്ടാരക്കരയില്‍ ജീവനക്കാര്‍ ജോലി ബഹിഷ്‌കരിച്ച് മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തിയ ബസുകള്‍ തടയുകയുണ്ടായി. ശബരിമലയിലേക്കുള്ള ബസുകളും തടഞ്ഞു.

ചക്കുളത്ത് കാവ് പൊങ്കാല പ്രമാണിച്ച് വെള്ളിയാഴ്ച ആലപ്പുഴ ജില്ലയില്‍ ശമ്പളം വിതരണം ചെയ്യുമെന്ന് കെ.എസ്.ആര്‍.ടി.സി ഓപ്പറേഷന്‍ വിഭാഗം ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പറഞ്ഞസമയത്ത് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രകോപിതരാകുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കല്ല്യാണ വീടുകളെ ധന്യമാക്കിയ തളങ്കര ഗാനസംഘത്തിലെ അവസാന കണ്ണിയായ ഉമ്മു ഹലീമയും വിടവാങ്ങി
Keywords: Thiruvananthapuram, Salary, Alappuzha, Kottarakkara, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.