SWISS-TOWER 24/07/2023

മോഡി വാക്കുപാലിച്ചു ; വാജ്‌പേയിക്കും മാളവ്യക്കും ഭാരതരത്‌നം നല്‍കും

 


ഡെല്‍ഹി: (www.kvartha.com 24.12.2014) ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാക്ക് പാലിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായി. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗദാനമായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കും രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരത രതന പുരസ്‌കാരം നല്‍കുമെന്ന വാക്കാണ് മോഡി സര്‍ക്കാര്‍ ഇപ്പോള്‍ പാലിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിക്കുകയും ചെയ്തു.

ഭാരത രത്‌ന ലഭിക്കുന്ന ആദ്യ ബിജെപിക്കാരനും ബിജെപിയിലെ ആദ്യത്തെ പ്രധാനമന്ത്രിയുമാണ് അടല്‍ ബിഹാരി വാജ്‌പേയി.  മൂന്നു തവണ രാജ്യത്തിന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തി എന്നനിലയില്‍  അദ്ദേഹത്തിന്റെ  90ാം ജന്മദിനമായ വ്യാഴാഴ്ച ഭാരത രത്‌നം പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തേ റിപോര്‍ട്ടുണ്ടായിരുന്നു. ജന്മദിനം സദ്ഭരണ നിര്‍വഹണ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത്  വാജ്‌പേയിക്ക് ഭാരതരതന നല്‍കണമെന്ന്  ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതേതുടര്‍ന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ വാജ്‌പേയിക്ക് ഭാരതരത്‌നം നല്‍കുമെന്ന് ബിജെപി പറഞ്ഞത്.

വാജ്‌പേയിയോടൊപ്പം പുരസ്‌ക്കാരത്തിന് അര്‍ഹനായിരിക്കുന്ന മദന്‍ മോഹന്‍ മാളവ്യ സ്വാതന്ത്ര്യ സമര സേനാനിയും മികച്ച വിദ്യാഭ്യാസ വിചക്ഷണന്‍ കൂടി ആയിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സ്ഥാപകന്‍ കൂടിയാണ് ഇദ്ദേഹം. ദേശീയ പ്രസ്ഥാനത്തോടൊപ്പം നിന്ന മാളവ്യ രണ്ട് തവണ കോണ്‍ഗ്രസ് പ്രിസഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 43 പേര്‍ക്കാണ് ഭാരത രത്‌ന പുരസ്‌കാരം നല്‍കിയിട്ടുള്ളത്. പുരസ്‌കാരത്തിന് അര്‍ഹനാകുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ്  വാജ്‌പേയി. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ശാസ്ത്രജ്ഞനായ സിഎന്‍ആര്‍ റാവുവിനുമാണ് യുപിഎ സര്‍ക്കാര്‍ ഭാരത രത്‌ന സമ്മാനിച്ചത്.

മോഡി വാക്കുപാലിച്ചു ; വാജ്‌പേയിക്കും മാളവ്യക്കും ഭാരതരത്‌നം നല്‍കും

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മംഗളൂരുവില്‍ വിമാനമിറങ്ങിയതിന് ശേഷം കാണാതായ കാസര്‍കോട് സ്വദേശി അജ്മീരിലേക്ക് പോയതായി സൂചന
Keywords:  Atal Bihari Vajpayee, Madan Mohan Malviya to be awarded Bharat Ratna, New Delhi, Lok Sabha, Election, BJP, Prime Minister, Narendra Modi, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia