Follow KVARTHA on Google news Follow Us!
ad

സൂര്യ ടിവി വാര്‍ത്തകള്‍ ദിവസത്തില്‍ ഒരുതവണ; ചീഫ് എഡിറ്റര്‍ രാജിവച്ചു

വാര്‍ത്തകള്‍ വെട്ടിക്കുറച്ച് വിനോദ പരിപാടികള്‍ക്ക് മുന്‍തൂക്കം കൊടുക്കാന്‍ സൂര്യ ടിവിയും. പരസ്യത്തില്‍ Thiruvananthapuram, Kerala, Channel, Entertainment, News, Report, Congress, MLA, Advertisement, Soorya TV Alos Cut It's Nws Time; No Chief Editor Now
തിരുവനന്തപുരം:(www.kvartha.com 06.11.2014) വാര്‍ത്തകള്‍ വെട്ടിക്കുറച്ച് വിനോദ പരിപാടികള്‍ക്ക് മുന്‍തൂക്കം കൊടുക്കാന്‍ സൂര്യ ടിവിയും. പരസ്യത്തില്‍ നിന്നുള്ള വരുമാനം വര്‍ധിക്കാന്‍ വിനോദപരിപാടികളാണ് ആവശ്യമെന്നാണു വാദം. ഇതില്‍ പ്രതിഷേധിച്ച് സൂര്യ ടിവി ചീഫ് എഡിറ്ററും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ റോയ് മാത്യു രാജിവച്ചു

രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും രാത്രി പത്തിനും ശ്രദ്ധേയമായ വാര്‍ത്താ ബുള്ളറ്റിനുകള്‍ സംപ്രേഷണം ചെയ്തിരുന്ന സൂര്യയില്‍ ഇപ്പോള്‍ രാവിലെ 7.30നു മാത്രമാണ് വാര്‍ത്ത. സൂര്യയുടെ തിരുവനന്തപുരം ഒഴികെയുള്ള ജില്ലാ ലേഖകന്‍മാര്‍ പാര്‍ട് ടൈം ആയി മാത്രം സൂര്യയ്ക്കു വേണ്ടി ജോലി ചെയ്യുന്നവരാണ്. അവര്‍ നല്‍കുന്ന ഭൂരിഭാഗം വാര്‍ത്തകളും രാവിലത്തെ ഈ നാമമാത്ര ബുള്ളറ്റിനില്‍ സംപ്രേഷണം ചെയ്യാത്ത സ്ഥിതിയാണ്. തിരുവനന്തപുരത്ത് അനില്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ സജീവമായ മുഴുവന്‍ സമയ ബ്യൂറോ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

കേരളത്തെ പിടിച്ചുകുലുക്കിയ വ്യാജരേഖാ കേസ് വാര്‍ത്തയിലൂടെയാണ് സൂര്യ ടിവി വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടത്. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന ശോഭനാ ജോര്‍ജ്ജിന്റെ അറസ്റ്റിനും പുറത്താക്കലിനും വഴിതെളിയിച്ചത് വ്യാജരേഖാ കേസായിരുന്നു. അതിനുമുമ്പ് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കുളത്തില്‍ ഒരാള്‍ മറ്റൊരാളെ മുക്കിക്കൊല്ലുന്നത് തല്‍സമയം സംപ്രേഷണം ചെയ്ത സൂര്യ ടിവി കുപ്രസിദ്ധിയും വന്‍ വിമര്‍ശനവും നേടി.
.
പിന്നീട് റോയ് മാത്യു ചീഫ് എഡിറ്ററായി വന്ന ശേഷം വാര്‍ത്തകളുടെ മാനം മാറി. നിരവധി എക്‌സ്‌ക്ലൂസീവ് വാര്‍ത്തകള്‍ സൂര്യയിലൂടെ പുറത്തുവന്നു. എന്നാല്‍ കേരളത്തില്‍ ഏറ്റവുമധികം പരസ്യ വരുമാനം വിനോദ പരിപാടികളിലൂടെ ലഭിക്കുന്ന ചാനല്‍ എന്ന നിലയില്‍ ആ വരുമാനം വര്‍ധിപ്പിക്കാനാണ് ചാനല്‍ മാനേജ്‌മെന്റിന് താല്‍പര്യമെന്നുവന്നു. വിനോദ പരിപാടികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ചാനലുകളുടെ എണ്ണം പെരുകുകയും പരസ്യ വരുമാനത്തില്‍ വന്‍ ഇടിവ് ഉണ്ടാവുകയും ചെയ്തതോടെയാണിത്. വാര്‍ത്തകളുടെ സമയത്ത് സീരിയലുകളും മറ്റുമാണ് സൂര്യ സംപ്രേഷണം ചെയ്യുന്നത്.

വര്‍ത്താ ചാനലുകളുമായി മല്‍സരിച്ച് ടാം ( ടിവി ഓഡിയന്‍സ് മെഷര്‍മെന്റ്) റേറ്റിംഗില്‍ പലപ്പോഴും സൂര്യ മുന്നിലെത്തിയ കാലവും ഇടക്കാലത്ത് ഉണ്ടായിരുന്നു. പക്ഷേ, വാര്‍ത്താ സമയങ്ങളില്‍ പരസ്യം ചെയ്യാന്‍ പരസ്യ ദാതാക്കള്‍ക്ക് താല്‍പര്യമില്ല എന്നാണ് മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ നിലപാട്. ഇതിനിടെ, മലയാളത്തില്‍ സമ്പൂര്‍ണ വാര്‍ത്താ ചാനല്‍കൂടി തുടങ്ങാന്‍ സൂര്യ ടിവി ആലോചിച്ചെങ്കിലും അത് ഇപ്പോള്‍ അടിയന്തര പരിഗണനയില്‍ ഇല്ലെന്നാണു വിവരം.

 Thiruvananthapuram, Kerala, Channel, Entertainment, News, Report, Congress, MLA, Advertisement, Soorya TV Alos Cut It's Nws Time; No Chief Editor Now

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thiruvananthapuram, Kerala, Channel, Entertainment, News, Report, Congress, MLA, Advertisement, Soorya TV Alos Cut It's Nws Time; No Chief Editor Now

Post a Comment