Follow KVARTHA on Google news Follow Us!
ad

ഭീകരവാദത്തെ മനുഷ്യരാശിയില്‍ നിന്ന് തുടച്ചു നീക്കാന്‍ മോഡിയുടെ നിര്‍ദേശം

മുംബൈ ഭീകരാക്രമണത്തിന്റെ ആറാം വാര്‍ഷിക ദിനമായ ബുധനാഴ്ച ദുരന്തത്തിനിരയായവര്‍ക്ക് Narendra Modi, Twitter, Terrorists, National,
മുംബൈ: (www.kvartha.com 26.11.2014) മുംബൈ ഭീകരാക്രമണത്തിന്റെ ആറാം വാര്‍ഷിക ദിനമായ ബുധനാഴ്ച ദുരന്തത്തിനിരയായവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി ആദരാഞ്ജലി അര്‍പ്പിച്ചു. 18ാമത് സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാഠ്മണ്ഡുവിലെത്തിയ മോഡി ട്വീറ്ററിലൂടെയാണ് സന്ദേശം പങ്കുവെച്ചത്.

'2008 ലെ  ഭീകരാക്രമണം നടന്ന ദിവസത്തെ നമ്മള്‍ ഓര്‍ക്കുന്നു.  ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. സ്വന്തം ജീവന്‍ പണയപ്പെടുത്തി നിരവധി പേരുടെ ജീവന്‍ രക്ഷിച്ച സുരക്ഷാ ഭടന്‍മാരെ അഭിവാദ്യം ചെയ്യുന്നു. അവരാണ് യഥാര്‍ത്ഥ നായകര്‍. ഭീകരവാദത്തെ മനുഷ്യരാശിയില്‍ നിന്ന് തുടച്ചു നീക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണ'മെന്നും മോഡി ട്വിറ്ററിലൂടെ അറിയിച്ചു.

വിദേശികളുടേതടക്കം 167 ജീവനാണ് ഭീകരാക്രമണത്തില്‍ പൊലിഞ്ഞുപോയത്.  ഭീകരാക്രമണം നല്‍കിയ പാഠം അധികാരികള്‍ക്കൊപ്പം നഗരവാസികളും ഉള്‍കൊണ്ടതാണ് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള മുംബൈയുടെ പ്രധാന മാറ്റം. നീണ്ട അറുപത് മണിക്കൂര്‍ നേരം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഭീകരാക്രമണമാണ് മുംബൈയില്‍ നടന്നത്.

ലിയോപോള്‍ഡ് കഫെയിലും,താജിലും,സിഎസ് റ്റി സ്‌റ്റേഷനിലും, നരിമാന്‍ ഹൗസിലുമാണ് ഭീകരാക്രമണം അരങ്ങേറിയത്.
PM pays homage to victims of 26/11 Mumbai terror attacks, Narendra Modi, Twitter,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മാതാവിനൊപ്പം ആശുപത്രിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാതായി
Keywords: PM pays homage to victims of 26/11 Mumbai terror attacks, Narendra Modi, Twitter, Terrorists, National.

Post a Comment