നൈജീരിയന്‍ പള്ളിയില്‍ ആക്രമണം: 120 മരണം

 


അബൂജ: (www.kvartha.com 29.11.2014) ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ കാനോയില്‍ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 120 പേര്‍ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നിസ്‌കാരത്തിനിടെ കാനോ നഗരത്തിലെ സെന്‍ട്രല്‍ മോസ്‌കിന് നേരെയാണ്  ആക്രമണം. പള്ളിയില്‍ നുഴഞ്ഞു കയറിയ  രണ്ടു ചാവേറുകള്‍ പൊട്ടിത്തെറിക്കുകയും തോക്കുധാരികള്‍ വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. രണ്ടാമത്തെ മുതിര്‍ന്ന മതനേതാവായ കാനോ എമിറിന്റെ കൊട്ടരത്തിന് സമീപമാണ് ആക്രമണം നടന്നത്.

ആക്രമണത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍  സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ബോക്കോഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. കഴിഞ്ഞ ആഴ്ച  നൈജീരിയയിലെ സെന്‍ഡ്രല്‍ ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ കൂടിയായ അമീര്‍ മുഹമ്മദ് സനൂസി നൈജീരിയയിലെ ഭീകരസംഘടനയായ ബൈാക്കോ ഹറാം തീവ്രവാദികള്‍ക്കെതിരെ ആയുധമെടുക്കാന്‍  ആഹ്വാനം ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പള്ളിക്ക് നേരെയുള്ള ആക്രമണമെന്നാണ് വിലയിരുത്തല്‍.

എമിറിന് നൈജീരിയയിലെ വടക്കന്‍ മേഖലയില്‍ ശക്തമായ സ്വാധീനമാണ് ഉള്ളത്. എട്ടുകോടി മുസ്ലീങ്ങള്‍  താമസിക്കുന്ന മേഖലയാണിത്. സുല്‍ത്താന്‍ ഒഫ് സൊകോട്ട കഴിഞ്ഞാല്‍ നൈജീരിയയില്‍ രണ്ടാം സ്ഥാനമാണ് എമിറിനുള്ളത്. അടുത്തിടെയായി  ഇസ്ലാം മതവിശ്വാസത്തിന്റെ പഠന കേന്ദ്രം കൂടിയായ കാനോയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. സ്‌ഫോടനത്തെ നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്‌ലക്ക് ജൊനാഥന്‍ അപലപിച്ചു.
നൈജീരിയന്‍ പള്ളിയില്‍ ആക്രമണം: 120  മരണം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Nigeria unrest: Kano mosque attack kills dozens, Injured, attack, Terrorists, hospital, Muslim, Report, Study, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia