എ ബി വി പി പ്രതിഷേധത്തിനിടെ ഡെല്‍ഹി ജെ എന്‍ യു കാമ്പസിലും ചുംബനസമരം
Nov 10, 2014, 13:32 IST
ഡെല്‍ഹി: (www.kvartha.com 10.11.2014) സദാചാര പോലീസിംഗിനെതിരെ കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ നടന്ന ചുംബന പ്രതിഷേധം രാജ്യമൊട്ടാകെ വ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു കാമ്പസില്‍ നടന്ന ചുംബന സമരത്തില്‍ ഡെല്‍ഹി സര്‍വകലാശാല, ജാമിഅ മില്ലിയ സര്‍വകലാശാല, അംബേദ്കര്‍ സര്‍വകലാശാല, നാഷനല്‍ ലോ സര്‍വകലാശാല എന്നിവിടങ്ങളിലെ 200 ഓളം വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ അണിനിരന്നു.
സമരത്തിനെതിരെ ഒരു സംഘം എ.ബി.വി.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ എത്തിയെങ്കിലും പ്രശ്‌നംമുണ്ടാക്കാന്‍ നില്‍ക്കാതെ തിരിച്ചുപോയി. പത്തിലേറെ ജോഡികള്‍ ആലിംഗനം ചെയ്തും ചുബിച്ചുമാണ് സമരത്തില്‍ പങ്കാളികളായത്. കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിന് മുമ്പില്‍ നടന്ന ചുംബന സമരത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജെ.എന്‍.യു കാമ്പസിലെ ഗംഗാ ധാബയില്‍ ചുംബന സമരം നടന്നത്.
കാമ്പസിലെ ഇടതു വിദ്യാര്‍ത്ഥി സംഘടനകളായ ഐസ, എസ്.എഫ്.ഐ എന്നിവയുടെ പിന്തുണയോടെയാണ് സമരം സംഘടിപ്പിച്ചത്. ജെ.എന്‍.യു സ്റ്റുഡന്റ് യൂനിയന്‍ പ്രസിഡന്റ് അശുതോഷും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ എന്‍ ഡി എ സര്‍ക്കാരിന്റെ ഭരണ കാലത്ത് സംഘ്പരിവാര്‍ സംഘടനകള്‍ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന സദാചാര പോലീസായി മാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Also Read:
എടനീര്‍ വനശാസ്താ ക്ഷേത്രത്തില്‍ കവര്‍ച
Keywords: Kiss of Love held in JNU campus, New Delhi, RSS, Allegation, Prime Minister, Narendra Modi, Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.