വിദേശികള്‍ക്ക് ഇന്ത്യയിലെത്താന്‍ ഇനി ഇ- വിസ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 22.11.2014) വിനോദസഞ്ചാരമേഖല മെച്ചപ്പെടുത്തുക, അതിലൂടെ ഇന്ത്യന്‍ സംസ്‌കാരം വിദേശികള്‍ക്ക് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെ നാല്‍പത്തിയഞ്ച് രാജ്യങ്ങള്‍ക്ക് ഇന്ത്യ ഓണ്‍ലൈന്‍ വിസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. അമേരിക്ക, ഓസ്‌ട്രേലിയ, ജര്‍മ്മനി, ഇസ്രായേല്‍, ജപ്പാന്‍, യു എ ഇ, പാലസ്തീന്‍, ജോര്‍ദാന്‍, സിംഗപൂര്‍, തായ്‌ലന്റ്, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് ഇന്ത്യ ഓണ്‍ലൈന്‍ സൗകര്യം നല്‍കുക. ഇതുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനം 27നു നടക്കും

ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും ലോകത്തിന്റെ നെറുകയിലെത്തിക്കുകയെന്നതാണ് മോഡി സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിലൂടെ വിദേശത്ത് ഇന്ത്യക്കാര്‍ക്കുള്ള തൊഴിലവസരങ്ങളും സാധ്യതകളും മെച്ചപ്പെടുത്താനും സാധിക്കുമെന്നും യൂണിയന്‍ മിനിസ്റ്റര്‍ മഹേഷ് ശര്‍മ്മ ഒരു പ്രമുഖ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

നിലവിലുള്ള സൗകര്യമുപയോഗിച്ച് വിദേശ വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യയിലെത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് കുറഞ്ഞത് മുപ്പത് ദിവസമെങ്കിലും ആവശ്യമാണ്. എന്നാല്‍ വിസ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിലൂടെ മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച് ഇന്ത്യയിലെത്തിചേരാന്‍ വിദേശികള്‍ക്കാവും. പുതുതായി ആരംഭിച്ച് സൗകര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വിദേശികളിലേക്കെത്തിക്കുന്നതിനും കൂടുതല്‍ വിദേശികളെ ഇന്ത്യയിലേക്കാകര്‍ഷിക്കുന്നതിനുമായി പ്രത്യേകം വെബ്‌സൈറ്റ് ആരംഭിക്കുന്നതിനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഇതാദ്യമായാണ് ഇന്ത്യയില്‍ ഇത്തരത്തിലൊരു സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇ- വിസ പദ്ധതി ജൂണ്‍ മാസത്തോടുകൂടി പ്രധാനമന്ത്രിയുടെ അംഗീകാരത്തിന്‍ സമര്‍പ്പിച്ച് തൊട്ടടുത്ത മാസം തന്നെ പ്രാബല്യത്തില്‍ വരുത്താനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

വിദേശികള്‍ക്ക് ഇന്ത്യയിലെത്താന്‍ ഇനി ഇ- വിസ



Keywords:  Foreigners, Travel & Tourism, India, Visa, Online, America, Russia, Narendra Modi, Union minister, Visit, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia