ഗുജറാത്തില്‍ സമ്മതിദാനാവകാശം നിര്‍ബന്ധമാക്കുന്നു; വോട്ട് ചെയ്തില്ലെങ്കില്‍ ശിക്ഷ ഉറപ്പ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹ്മദാബാദ്: (www.kvartha.com 11.11.2014) ഗുജറാത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം നിര്‍ബന്ധമാക്കുന്നു. വോട്ട് ചെയ്തില്ലെങ്കില്‍ ശിക്ഷ ഉറപ്പ്. 2009 ല്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന തദ്ദേശ സ്വയംഭരണ ബില്‍ മുന്നോട്ടു കൊണ്ടുവരാനാണ് ഗവര്‍ണര്‍ ഒ.പി. കോഹ്ലിയുടെ തീരുമാനം. ബില്‍ കൊണ്ടുവരാനായി ഗവര്‍ണര്‍ ഒപ്പിട്ടുകഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍  2009ലും 2011ലും സംസ്ഥാന നിയമസഭ പാസാക്കിയ ബില്‍ ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ഗവര്‍ണര്‍ കമല ബെനിവാള്‍ തിരിച്ചയക്കുകയായിരുന്നു. ഇത്തരം നിയമനിര്‍മാണം കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്. അതുകൊണ്ടുതന്നെ  ബില്‍ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.  ഗവര്‍ണര്‍ ഒപ്പ് വെച്ച ബില്ലില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്നു.

പുതിയ നിയമമനുസരിച്ച്  സമ്മതിദാനാവകാശം രേഖപ്പെടുത്താത്തവര്‍ സര്‍ക്കാരിന് വിശദീകരണം നല്‍കേണ്ടതായി വരും. വോട്ടെടുപ്പ് ദിവസം അസുഖ ബാധിതര്‍ ആയതിനാലോ സംസ്ഥാനത്തിന് പുറത്ത് ആയതിനാലോ വോട്ട് ചെയ്യാതിരുന്നാല്‍ ശിക്ഷയില്‍ നിന്നും ഒഴിവാകും. അല്ലാത്തവര്‍ക്ക് ശിക്ഷ നല്‍കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. എന്നാല്‍ ശിക്ഷയെ കുറിച്ച് ബില്ലില്‍ വ്യക്തമാക്കിയിട്ടില്ല.
ഗുജറാത്തില്‍ സമ്മതിദാനാവകാശം നിര്‍ബന്ധമാക്കുന്നു; വോട്ട് ചെയ്തില്ലെങ്കില്‍ ശിക്ഷ ഉറപ്പ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
17 വര്‍ഷത്തെ ദുരിത ജീവിതത്തിന് അറുതിയായി; രാധാമണിയെ തേടി ആ സന്തോഷ വാര്‍ത്തയെത്തി
Keywords:  Gujarat makes voting in civic polls a must, Ahmedabad, Governor, Narendra Modi, Voters, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia