Follow KVARTHA on Google news Follow Us!
ad

ഫേസ് ബുക്കിന്റെ പുതിയ സ്വകാര്യവെബ്‌സൈറ്റ് ഉടനെ പുറത്തിറക്കും

കാഴ്ചയില്‍ ഫേസ്ബുക്കിന് സമാനമാണെങ്കിലും സ്വകാര്യത കാത്തുസൂക്ഷിക്കുന്നതില്‍ ഒരു പടി മുന്നില്‍ കുതിക്കുന്നതിന് ഫേസ് ബുക്ക് അറ്റ് വര്‍ക്ക് Facebook, Technology, Facebook at Work, ENTERPRISE SOCIAL NETWORKS, Facebook is making 'Facebook at Work,' so you can Facebook at work.
(www.kvartha.com 17.11.2014) കാഴ്ചയില്‍ ഫേസ്ബുക്കിന് സമാനമാണെങ്കിലും സ്വകാര്യത കാത്തുസൂക്ഷിക്കുന്നതില്‍ ഒരു പടി മുന്നില്‍ കുതിക്കുന്നതിന് ഫേസ് ബുക്ക് അറ്റ് വര്‍ക്ക് ഉടനെയെത്തും. ഉപയോക്താവിന്റെ വ്യക്തിഗത പ്രൊഫൈല്‍, വര്‍ക്ക് പ്രൊഫൈല്‍ എന്നിവ ഇനി വേര്‍തിരിച്ച് സ്വകാര്യമാക്കി വയ്ക്കുന്നതിന് ഫേസ്ബുക്ക് അറ്റ് വര്‍ക്ക് അവസരമൊരുക്കുന്നു.

അതായത് പ്രൊഫഷനല്‍ പ്രൊഫൈലില്‍ നടക്കുന്ന ചാറ്റിങ്ങുകളൊന്നും വ്യക്തിഗത പ്രൊഫൈലുകളെ ബാധിക്കില്ലെന്നു ചുരുക്കം. ജോലി സ്ഥലത്തെ സഹപ്രവര്‍ത്തകരുമായി ജോലി കാര്യങ്ങളും മറ്റും ചര്‍ച്ച ചെയ്യുന്നതിന് ഫേസ് ബുക്ക് അറ്റ് വര്‍ക്ക് സഹായിക്കുന്നു.

Linkedin corp, Google Inc, Microsoft corp എന്നിവയുമായി മല്‍സരിക്കാനുതകുംവിധത്തിലാണ് ഫേസ് ബുക്ക് പുതിയ വെബ്‌സൈറ്റിനു രൂപം നല്‍കുന്നത്. പുതിയ വെബ്‌സൈറ്റിലൂടെ ഫേസ്ബുക്കിനെ കൂടുതല്‍ ജനകീയമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കന്‍ബര്‍ഗ് അറിയിച്ചു. 

ലോകത്താകമാനം 1.35 ബില്യണ്‍ സജീവഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. പ്രതിവര്‍ഷം ഇരട്ടി ലാഭമുണ്ടാക്കുന്നതിനും ഫേസ് ബുക്കിന് സാധിക്കുന്നുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Facebook, Technology, Facebook at Work, ENTERPRISE SOCIAL NETWORKS, Facebook is making 'Facebook at Work,' so you can Facebook at work.
Also read:
ഫേസ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
Keywords: Facebook, Technology, Facebook at Work, ENTERPRISE SOCIAL NETWORKS, Facebook is making 'Facebook at Work,' so you can Facebook at work.

Post a Comment