Follow KVARTHA on Google news Follow Us!
ad

സിപിഎം പൊളിറ്റ് ബ്യൂറോ തള്ളിയ നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം: യെച്ചൂരി

സിപിഎം പൊളിറ്റ് ബ്യൂറോ തള്ളിയ തന്റെ നിര്‍ദേശങ്ങള്‍ കേന്ദ്രകമ്മിറ്റി അംഗീകരിച്ചതായി പോNew Delhi, Prakash Karat, Media, National,
ഡെല്‍ഹി: (www.kvartha.com 01.11.2014) സിപിഎം പൊളിറ്റ് ബ്യൂറോ തള്ളിയ തന്റെ നിര്‍ദേശങ്ങള്‍ കേന്ദ്രകമ്മിറ്റി അംഗീകരിച്ചതായി പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ഔദ്യോഗിക അടവുനയ രേഖയുടെ ഭാഗമല്ലാതിരുന്ന നിരവധി നിര്‍ദേശങ്ങളും കേന്ദ്രകമ്മിറ്റിയില്‍ അംഗീകരിക്കുകയുണ്ടായി. പാര്‍ട്ടിയെ നവീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പഌനം വിളിക്കണമെന്ന ആവശ്യത്തിനും അംഗീകാരം ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കരട് രേഖയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വഴിതിരിച്ചുവിടാനുള്ള ശ്രമം നടന്നുവെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ദ വീക്കിലെ ലേഖനത്തിലാണ് കേന്ദ്രനേതാക്കള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. പൊളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം ഇതാദ്യമായാണ്  ഇരു നേതാക്കളും തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത്. നേതാക്കളുടെ അഭിപ്രായ പ്രകടനത്തോടെ  പാര്‍ട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവരികയാണ്.

New Delhi, Prakash Karat, Media,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: New Delhi, Prakash Karat, Media, National.

Post a Comment