അവിഹിതബന്ധം: ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങി
Oct 11, 2014, 13:45 IST
തൃശൂര്‍: (www.kvartha.com 11.10.2014) അവിഹിത ബന്ധത്തെ തുടര്‍ന്ന് തൃശൂര്‍ കുന്നംകുളം കേച്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുന്നംകുളം ചിറനെല്ലൂര്‍ ഹൗവ്വ കോളജിനു സമീപത്തെ അമ്പഴത്തു വീട്ടില്‍ റഷീദ് (52) ആണ് ഭാര്യ ആഇഷയെ(40) കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം റഷീദ് പോലീസിന് മുന്നില്‍ കീഴടങ്ങി. തൃശൂര്‍ അമല ഹോസ്പിറ്റലിലെ ലിഫ്റ്റ് ഓപ്പറേറ്ററാണ് ആഇഷ. റഷീദ് മത്സ്യ മാര്‍ക്കറ്റിലെ ജോലിക്കാരനാണ്.
വെള്ളിയാഴ്ച രാത്രി 12.30 മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ആയിഷയുടെ കഴുത്തില്‍ അഞ്ചു തവണ റഷീദിന്റെ കുത്തേറ്റു. ഒടുവില്‍ മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷം റഷീദ് കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഭാര്യയുടെ സ്വഭാവ ശുദ്ധിയില്‍ സംശയമുള്ളതിനാലാണ് കൊലപ്പെടുത്തിയതെന്ന് റഷീദ് പോലീസിനോട് തുറന്നു പറഞ്ഞു.
ആഇഷയ്ക്ക് അടുപ്പമുണ്ടെന്ന് റഷീദ് സംശയിക്കുന്ന ആളുടെ ഫോണ്‍ നമ്പറും പോലീസിനു കൈമാറിയിട്ടുണ്ട്. ആഇഷ ഈ നമ്പറിലേക്ക് സ്ഥിരമായി വിളിക്കാറുണ്ടെന്നും തിരിച്ചും ഫോണ്‍ വരാറുണ്ടെന്നും റഷീദ് പറയുന്നു. നമ്പര്‍ തെരഞ്ഞ് പിടിച്ച് റഷീദ് ഒടുവില്‍ ഈ നമ്പറിലേക്ക് വിളിച്ചപ്പോള്‍ പോലീസുകാരനാണെന്ന് പറഞ്ഞ് വിരട്ടുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
ആഇഷ- റഷീദ് ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. ഒരു മകന്‍ ബംഗഌരുവില്‍ ജോലി
ചെയ്തുവരികയാണ്. അറിയപ്പെടുന്ന ഫുള്‍ബോള്‍ കളിക്കാരനായിരുന്ന മറ്റൊരു മകന്‍ അടുത്തിടെ ബംഗഌരുവില്‍ വെച്ചു പനി ബാധിച്ച് മരിച്ചിരുന്നു. ആയിഷയുടെ മൃതദേഹം പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Also Read:
Keywords: Wife killed by husband, surrenders before police station,Thrissur, Police Station, Police, Phone call, Threatened, Couples, Hospital, Children, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.