SWISS-TOWER 24/07/2023

മുന്‍ പ്രസാര്‍ഭാരതി ചെയര്‍മാന്‍ എം.വി കാമത്ത് അന്തരിച്ചു

 


മംഗലാപുരം: (www.kvartha.com 09.10.2014) പ്രമുഖ പത്രപ്രവര്‍ത്തകനും മുന്‍ പ്രസാര്‍ ഭാരതി ചെയര്‍മാനുമായ മാധവ വിട്ടല്‍ കാമത്ത് എന്ന എം.വി കാമത്ത്(93) അന്തരിച്ചു.ഹൃദയാഘാതം കാരണം ബുധനാഴ്ച പുലര്‍ച്ചെ മണിപ്പാല്‍ കെ.എം.സി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

1921ല്‍ ഉഡുപ്പിയിലാണ് ജനനം.  രസതന്ത്രത്തില്‍ ബിരുദമെടുത്ത കാമത്ത് അഞ്ചുവര്‍ഷത്തോളം സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് പത്രവര്‍ത്തനമേഖലയിലേക്ക് തിരിയുന്നത്. സണ്‍ഡേ ടൈംസ് എഡിറ്ററായും, ടൈംസ് ഓഫ് ഇന്ത്യയുടെ വാഷിങ്ടണ്‍ ലേഖകനായും സേവനമനുഷ്ടിച്ചിരുന്നു. പത്രപ്രവര്‍ത്തന രംഗത്തെ മികച്ച സേവനം കണക്കിലെടുത്ത് 2004ല്‍ രാജ്യം പത്മ ഭൂഷന്‍ അവര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

2007ല്‍ മംഗലാപുരം  സര്‍വകലാശാല ഡോക്ടറേറ്റ് ബിരുദം നല്‍കി. ഡയറക്ടര്‍ ഓഫ് മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആദ്യകാല അധ്യക്ഷനായിരുന്നു. 40 ഓളം കൃതികള്‍ എഴുതിയിട്ടുണ്ട്. മണിപ്പാല്‍ യൂനിവേഴ്‌സിറ്റി ബോര്‍ഡ് അംഗമായിരുന്നു. എം.ജി.എം കോളജില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം വൈകീട്ട്  ഉഡുപ്പി കടബെട്ടുവില്‍ നടക്കും.

മുന്‍ പ്രസാര്‍ഭാരതി ചെയര്‍മാന്‍ എം.വി കാമത്ത് അന്തരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 2 പേര്‍ക്ക് പരിക്ക്
Keywords:  Veteran journalist MV Kamath dies, Mangalore, Udupi, Medical College,Hospital, Award, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia