ദീപാവലി വേളയില്‍ രാജ്യത്ത് തീവ്രവാദി ആക്രമണത്തിന് സാധ്യതയെന്ന് റിപോര്‍ട്ട്
Oct 21, 2014, 12:38 IST
ഡെല്‍ഹി: (www.kvartha.com 21.10.2014) ദീപാവലിയോടനുബന്ധിച്ച് രാജ്യത്ത് തീവ്രവാദ സംഘടനകള്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് രാജ്യത്ത് കനത്ത സുരക്ഷ ഏര്‍പെടുത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
നഗരത്തിലെ തിരക്കുളള എല്ലാം വിപണന കേന്ദ്രങ്ങളും പോലീസിന്റെ നിരീക്ഷണത്തിലാണ്. പ്രധാന സ്ഥലങ്ങളിലെല്ലാം ബോംബ് സ്‌ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിലെത്തുന്ന എല്ലാ വാഹനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ കടത്തിവിടുകയുള്ളൂ. കടകളുടേയും ഷോപ്പിംഗ് മാളുകളുടേയും കവാടങ്ങളില്‍ മെറ്റല്‍ ഡിക്റ്റക്റ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ഐ എസും അല്‍ഖ്വയിദയും സംയുക്തമായുള്ള ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നു. എന്‍എസ്ജി മേധാവി ജയന്ത് ചൗധരിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും ജാഗരൂകരായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസ്: കോളജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
Keywords: Terror attacks: Country on high alert during Diwali, New Delhi, Protection, Warning, Minister, Attack, Terrorists, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.