Follow KVARTHA on Google news Follow Us!
ad

മഹാരാഷ്ട്രയില്‍ നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിവായിട്ടും മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം New Delhi, Election, Shiv Sena, BJP, Report, Politics, National,
ഡെല്‍ഹി: (www.kvartha.com 22.10.2014)നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിവായിട്ടും മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം നീണ്ടു പോവുകയാണ്. ദീപാവലിക്ക് ശേഷം മാത്രമേ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച നടത്തുകയുള്ളൂവെന്ന് കേന്ദ്രനിരീക്ഷകനായ രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം എം എല്‍ എമാര്‍ അദ്ദേഹത്തെ സമീപിച്ചിരിക്കയാണ്. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് ഗഡ്കരി അറിയിച്ചതായാണ് റിപോര്‍ട്ട്.

ഗഡ്കരിയെ കൂടാതെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്‌നാവിസ്, അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ, ഏക്‌നാഥ് ഗഡ്‌സെ എന്നീ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ മികച്ച വിജയം നേടാന്‍ കഴിഞ്ഞെങ്കിലും ബി ജെ പിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കി ഭരണം നടത്താമെന്നായിരുന്നു ബി ജെ പിയുടെ കണക്കൂ കൂട്ടല്‍.

അതേസമയം സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ ശിവസേന നിലപാടറിയിക്കാത്ത സാഹചര്യത്തില്‍ ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരണത്തിന് ബി ജെ പി ശ്രമം നടത്തുന്നതായും റിപോര്‍ട്ടുണ്ട്.

എന്‍ സി പി പിന്തുണയ്ക്കില്ലെന്ന് നേരത്തെ ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ ബി ജെ പിക്ക് തനിച്ച് തീരുമാനമെടുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ആര്‍ എസ് എസ്.

തനിച്ച് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടതായി വരുമ്പോള്‍ സര്‍ക്കാരിനെ മുന്നോട്ടു നയിക്കാന്‍ രാഷ്ട്രീയപരിചയവും നയപാടവവും കൈവശമുള്ള ഗഡ്കരിക്ക് കഴിയുമെന്ന വിശ്വാസത്തിലാണ് ബി ജെ പി.

Nitin Gadkari emerges as contender for Maharashtra CM, New Delhi, Election, Shiv Sena, BJP,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മത്സരിച്ചോടിയ ബൈക്കുകള്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, വിദ്യാര്‍ത്ഥിക്ക് ഗുരുതരം

Keywords: Nitin Gadkari emerges as contender for Maharashtra CM, New Delhi, Election, Shiv Sena, BJP, Report, Politics, National.

Post a Comment