വൈറ്റ് ഹൗസിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച മെരിലന്‍ഡ് സ്വദേശി പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com 23.10.2014) അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മെരിലന്‍ഡ് സ്വദേശി ഡോമിനിക് അഡെസെന്യ (23) ആണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറസ്റ്റിലായത്.

ബുധനാഴ്ചയാണ് ഡൊമിനിക് വൈറ്റ് ഹൗസിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചത്. ഇയാളെ കണ്ട് വൈറ്റ്ഹൗസിലെ കാവല്‍നായ്ക്കള്‍ കുരച്ച് ബഹളം വെയ്ക്കുകയും തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതേസമയം ഡോമിനിക്കിന്റെ കൈവശം അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം വക്താവ് എഡ്വിന്‍ ഡോനോവാന്‍ അറിയിച്ചു.

വൈറ്റ്ഹൗസിന്റെ നോര്‍ത്ത് ലോണില്‍ വെച്ച് മതില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ കാവല്‍നായ്ക്കളുടെ പിടിയിലായത്. നായകള്‍ കുരച്ച് കൊണ്ട് അടുത്തെത്തിയപ്പോള്‍ ഡോമിനിക് നായകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ കാവല്‍ നായ്ക്കള്‍ക്ക് പരിക്കേറ്റു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19നും മതില്‍ ചാടിക്കടന്ന് വൈറ്റ്ഹൗസ് കെട്ടിടത്തിലേക്ക് കടക്കാന്‍ ശ്രമിച്ച  ഇറാഖ് പൗരന്‍ ഒമര്‍ ഗോണ്‍സാലസും  സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായിരുന്നു. ഇയാളും പിടിക്കപ്പെടുമ്പോള്‍ നിരായുധനായിരുന്നു. സംഭവത്തില്‍ തടവുശിക്ഷ അനുഭവിച്ചുവരികയാണ് ഒമര്‍ഗോണ്‍ സാലസ്.

സംഭവത്തെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രസിഡന്റിന്റെ സുരക്ഷാചുമതല വഹിച്ചിരുന്ന ജൂലിയ പിയേഴ്‌സണ്‍ രാജിവച്ചിരുന്നു. വൈറ്റ് ഹൗസിന്റെ മതില്‍ ചാടിക്കടക്കുന്ന സംഭവം പതിവായതിനാല്‍ സുരക്ഷ കര്‍ശനമാക്കിയതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വൈറ്റ് ഹൗസിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച മെരിലന്‍ഡ് സ്വദേശി പിടിയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Man Tackled By Secret Service Dogs After Jumping White House Fence, Washington, Barack Obama, Arrest, Protection, Resignation, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia