സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ മൂക്കും ചെവികളും അറുത്തുമാറ്റി

 


ഹൈദരാബാദ്: (www.kvartha.com 01.10.2014)സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ മൂക്കും ചെവികളും അറുത്തുമാറ്റി. ഹൈദരാബാദിലെ വാറങ്കല്‍ ജില്ലയിലെ ഭൂപല്‍പ്പള്ളി ഗോല്ല ബുദ്ധാറാം ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. രജിതയെന്ന യുവതിയാണ് സംശയരോഗിയായ ഭര്‍ത്താവിന്റെ ക്രൂരപീഡനത്തിരയായത്. ഭര്‍ത്താവ് ശ്രീനുവിനോടൊപ്പം പിതാവ് കോമൂറിയയും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ച ശേഷംചെവികളും മൂക്കും അറുത്തെടുക്കുകയായിരുന്നു.

ആദ്യ വിവാഹം പരാജമായതിനെ തുടര്‍ന്നാണ് ശ്രീനു രജിതയെ വിവാഹം കഴിച്ചത്. അന്നുമുതല്‍ രജിതയെ സംശയത്തോടെയാണ് ശ്രീനു കണ്ടിരുന്നത്. 2013ല്‍ ശ്രീനുവിന്റെ ഇളയ സഹോദരന്‍ ആത്മഹത്യ ചെയ്തതോടുകൂടി ശ്രീനു രജിതയെ ഉപദ്രവിക്കുന്നതും വഴക്കിടുന്നതും പതിവായി.  ഭാര്യ തന്നെ വഞ്ചിക്കുകയാണെന്നാരോപിച്ചാണ് ശ്രീനു രജിതയെ ഉപദ്രവിക്കാറുള്ളത്. എന്നാല്‍  താന്‍ വിശ്വാസവഞ്ചന കാണിച്ചിട്ടില്ലെന്നാണ് രജിത പറയുന്നത്.

സംശയരോഗം മൂര്‍ച്ഛിച്ച  ശ്രീനുവും പിതാവും കഴിഞ്ഞദിവസം പുലര്‍ച്ചെ രജിതയെ കെട്ടിയിട്ട് മര്‍ദിക്കുകയും തുടര്‍ന്ന്  മൂക്കും ചെവികളും അറുത്ത് മാറ്റുകയുമായിരുന്നു.  രജിതയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരെയും  ശ്രീനുവും പിതാവും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി രജിതയെ ചികിത്സയ്ക്കായി എം.ജി.എം ആശുപത്രിയിലേക്ക് മാറ്റി. രജിതയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.  ശ്രീനുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനുവിന്റെ പിതാവും  അടുത്ത ബന്ധുക്കളും ഇപ്പോള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി സി ഐ രഘുനാഥന്‍ പറഞ്ഞു.

സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ മൂക്കും ചെവികളും അറുത്തുമാറ്റി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Man cuts off wife's nose, ears in Warangal, Hyderabad, Husband, Marriage, Father, Hospital, Treatment, Police, Arrest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia