Follow KVARTHA on Google news Follow Us!
ad

ജയലളിത ശനിയാഴ്ച ഉച്ചയോടെ ജയില്‍ മോചിതയാകും

66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷത്തെ തടവിന്New Delhi, Karnataka, Jail, Bangalore, Supreme Court of India, Advocate, National,
ഡെല്‍ഹി: (www.kvartha.com 18.10.2014) 66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷത്തെ തടവിന് ശിക്ഷിച്ച് കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ശനിയാഴ്ച ഉച്ചയോടെ ജയില്‍ മോചിതയാകും.

വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതിനാല്‍ ജയിലിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ പുറത്തിറങ്ങുന്ന ജയലളിത ചെന്നൈയിലേക്ക് തിരിക്കും. ജയയ്ക്ക് ജാമ്യം നല്‍കിയതില്‍  പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടില്‍ ആഹ്ലാദ പ്രകടനം നടത്തുകയാണ്. തമിഴ്‌നാട്ടില്‍ തിരിച്ചെത്തുന്ന അമ്മയെ വരവേല്‍ക്കാന്‍ ആവേശകരമായ സ്വീകരണമാണ് എഐഎഡിഎംകെ പ്രവര്‍ത്തകരും നേതാക്കളും ഒരുക്കിയിരിക്കുന്നത്.

പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബംഗളൂരുവിലെത്തുന്നതിനാല്‍ വന്‍ സുരക്ഷയാണ് കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. 21 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ശനിയാഴ്ച ജയയ്ക്ക് മോചനം ലഭിക്കുന്നത്. അതേസമയം തമിഴ്‌നാട് സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ ജയയുടെ ജയില്‍ വാസം തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായിരുന്നു.

ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച്  ഉപാധികളോടെയാണ്  ജയയ്ക്ക് ജാമ്യം അനുവദിച്ചത്.  ജയലളിത, കൂട്ടുപ്രതികളായ തോഴി ശശികല, ഇളവരശി, സുധാകരന്‍ എന്നിവര്‍ക്ക് രണ്ട് ആള്‍ ജാമ്യത്തിന്റേയും ബോണ്ടിന്റേയും അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയത്.

ജാമ്യം ലഭിച്ചാല്‍ ചികിത്സയുടെ ആവശ്യത്തിനല്ലാതെ  വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് അഭിഭാഷകനായ ഫാലി എസ് നരിമാന്‍ കഴിഞ്ഞദിവസം  വാദത്തിനിടെ സുപ്രീംകോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. മാത്രമല്ല ജാമ്യ കാലാവധി തീരും വരെ സന്ദര്‍ശകരെ കാണില്ലെന്നും ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ കോടതി പുറത്തിറക്കിയ ഒരു ഖണ്ഡികയും ഒരു വരിയും മാത്രമുള്ള ഉത്തരവില്‍ ഇക്കാര്യമോ മറ്റ് ഉപാധികളോ ഉള്‍പ്പെടുത്തിയിട്ടില്ല

അതേസമയം കോടതിവിധിയുടെ പകര്‍പ്പ് വെളളിയാഴ്ച  വൈകുന്നേരത്തോടെ തന്നെ ജയയുടെ അഭിഭാഷകര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറിയതായാണ് വിവരം. ജാമ്യം ലഭിച്ച വിവരം ശനിയാഴ്ച അഭിഭാഷകര്‍ വിചാരണ കോടതിയെ അറിയിക്കും. കോടതിയിലെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ശേഷം ജഡ്ജിയുടെ അനുമതി ലഭിച്ചാല്‍ ജയിലില്‍ നിന്ന് ജയയ്ക്ക് ഇറങ്ങാന്‍ കഴിയും.

നിയുക്ത തമിഴ്‌നാട് മുഖ്യന്ത്രി പനീര്‍ശെല്‍വം ഉള്‍പെടെയുള്ള എഐഎഡിഎംകെ നേതാക്കള്‍ ജയലളിതയെ സ്വീകരിക്കാന്‍ ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്. ഒപ്പം തമിഴ്‌നാട്ടില്‍ നിന്ന് നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിന് പരപ്പന അഗ്രഹാര ജയിലിനു ചുറ്റും ആയിരക്കണക്കിന്  അധിക പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

മാത്രമല്ല തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയിലെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. ജയയ്ക്ക് ജാമ്യം അനുവദിച്ചപ്പോള്‍  ക്രമസമാധാന പ്രശ്‌നമുണ്ടാക്കാതിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന കോടതിയുടെ നിരീക്ഷണത്തിനു പിന്നാലെ പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് ജയലളിത അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അനധിതൃത സ്വത്ത് സമ്പാദനക്കേസിലെ കോടതി വിധിയെയോ ജഡ്ജിമാരേയോ വിമര്‍ശിക്കരുതെന്നാണ് ജയലളിത പ്രസ്താവനയിലൂടെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Jayalalitha asks cadres to maintain peace, Law &Order , New Delhi, Karnataka, Jail, Bangalore,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഷൂട്ടിംഗ് ലൊക്കേഷനില്‍; ജനങ്ങള്‍ നിരാശരായി മടങ്ങി

Keywords: Jayalalitha asks cadres to maintain peace, Law &Order , New Delhi, Karnataka, Jail, Bangalore, Supreme Court of India, Advocate, National.

Post a Comment