Follow KVARTHA on Google news Follow Us!
ad

ശശി തരൂരിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂര്‍ ആദ്യവട്ടം എംപിയായപ്പോള്‍ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞ Thiruvananthapuram, Shashi Taroor, Election, Report, Kvartha, Narendra Modi, Enquiry Report, Parliament, High Court of Kerala, 0ommen Chandy, Kerala, Exclusive Revelations About Dr. Sashi Tharoor
തിരുവനന്തപുരം:(www.kvartha.com 18.10.2014) മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂര്‍ ആദ്യവട്ടം എംപിയായപ്പോള്‍ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങളോടു പറഞ്ഞതൊക്കെ നുണകളയിരുന്നോ? അതേ എന്നു സ്ഥാപിക്കുന്ന തെളിവുകളുമായി സമകാലിക മലയാളം വാരികയില്‍ വിശദമായ റിപ്പോര്‍ട്ട്. വാരിക വെള്ളിയാഴ്ച പുറത്തിറങ്ങിയതോടെ സംസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങളില്‍ ഇത് ചര്‍ച്ചയായി മാറിയെന്നും സൂചനയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപ്രീതി നേടിയ തരൂരിന് എഐസിസി വക്താവ് സ്ഥാനം തെറിച്ച പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍. ശശി തരൂര്‍ എന്തിനാണു കള്ളം പറയുന്നത് എന്നു ചോദിക്കുന്ന റിപ്പോര്‍ട്ട്, കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് അദ്ദേഹം അവകാശപ്പെട്ട 2500 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സത്യമെത്ര കോടിയാണെന്നും ചോദിക്കുന്നു. ഇതില്‍ 1500 കോടിയിലേറെ രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവകാശവാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നു വ്യക്തമാക്കുന്ന, വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ പിന്‍ബലത്തോടെയാണ് റിപ്പോര്‍ട്ട്.

തരൂരിനോട് ഇക്കാര്യത്തില്‍ വാരിക വിശദീകരണം തേടിയെങ്കിലും അത് ലഭിക്കാതിരുന്നതിനേക്കുറിച്ച് കൗതുകകരമായ വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്ര സഹമന്ത്രിയായിരുന്ന തരൂര്‍ ഭരണമാറ്റത്തിനു ശേഷം പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷനാണ്. രാഷ്ട്രീയത്തിലെത്തും മുമ്പ് അദ്ദേഹം ഐക്യരാഷ്ട്രസഭാ ഡെപ്യൂട്ടി സെക്രട്ടറി ജനറലയിരുന്നു. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മല്‍സരിച്ചെങ്കിലും വിജയിച്ചില്ല.

തലസ്ഥാന നിയോജകമണ്ഡലം തനിക്കു നല്‍കിയ ആദ്യ അവസരത്തിന്റെ അഞ്ച് വര്‍ഷങ്ങളേക്കുറിവച്ച് ഡോ. ശശി തരൂര്‍ പറഞ്ഞതില്‍ ഏറെയും നടക്കാത്ത കാര്യങ്ങളായിരുന്നോ? രണ്ടാമതും അവസരം ലഭിക്കാന്‍ അദ്ദേഹം പ്രചരിപ്പിച്ചതു മിക്കതും നുണകളായിരുന്നോ? 2009- 2014 കാലയളവില്‍ അദ്ദേഹത്തിന്റെ ശ്രമഫലമായി തിരുവനന്തപുരത്തിനും കേരളത്തിനാകെയും അഭിമാനിക്കാവു 2500 കോടിയുടെ വികസന നേട്ടങ്ങള്‍ കൊണ്ടുവന്നിട്ടില്ലേ? ആദ്യത്തെ രണ്ടു ചോദ്യങ്ങള്‍ക്കും അതെ എന്നും മൂാമത്തെ ചോദ്യത്തിന് ഇല്ല എന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന ഉത്തരം. നിസാരമല്ല കാര്യം. റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

യഥാര്‍ത്ഥ സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചു എതിനേക്കാള്‍ വലിയ ആരോപണമാണ് വോട്ടു കിട്ടന്‍ നുണകള്‍ പ്രചരിപ്പിച്ചു എന്നത്. ആദ്യത്തെ ആരോപണം ഉയിച്ച് ബിജെപി കൊടുത്ത ഹര്‍ജിക്കും രണ്ടാമത്തെ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി ഏലിയാസ് ജോണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയിരിക്കുന്ന ഹര്‍ജിക്കും ശശി തരൂരിന്റെ വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. സ്വത്ത് വിവരം സംബന്ധിച്ച ഹര്‍ജിക്കത്ത് തരൂര്‍ അഭിഭാഷകന്‍ മുഖേന മറുപടി നല്‍കിയെങ്കിലും പ്രചാരണരംഗത്തെ വിവരവിവാദത്തിന് അദ്ദേഹം വിശദീകരണം നല്‍കിയിട്ടില്ല.

Thiruvananthapuram, Shashi Taroor, Election, Report, Kvartha, Narendra Modi, Enquiry Report, Parliament, High Court of Kerala, 0ommen Chandy, Kerala, Exclusive Revelations About Dr. Sashi Tharoor

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thiruvananthapuram, Shashi Taroor, Election, Report, Kvartha, Narendra Modi, Enquiry Report, Parliament, High Court of Kerala, 0ommen Chandy, Kerala, Exclusive Revelations About Dr. Sashi Tharoor

Post a Comment