Follow KVARTHA on Google news Follow Us!
ad

മാധ്യമത്തില്‍ നിന്ന് ആദ്യ 'പെണ്‍രാജി'; മാധ്യമം പുലിവാല്‍ പിടിച്ചു

വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറെക്കാലം സ്വന്തം സ്ഥാപനത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന മാധ്യമം ദിനപത്രത്തിന് ഒടുവില്‍ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയെക്കൊണ്ട് Madhyamam, Reporter, Facbook post, Kerala, Resign, Social Media, Bar Issue, News.
തിരുവനന്തപുരം: (www.kvartha.com 01.10.2014) വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറെക്കാലം സ്വന്തം സ്ഥാപനത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന മാധ്യമം ദിനപത്രത്തിന് ഒടുവില്‍ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയെക്കൊണ്ട് പുലിവാല്‍ പിടിച്ചു. അവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കണമെന്നു കാണിച്ച് നോട്ടീസ് കൊടുക്കേണ്ടിയും വന്നു. കൊടുത്ത വിശദീകരണം തൃപ്തികരമായില്ല. പുറത്താക്കാന്‍ മാധ്യമം മനേജ്‌മെന്റ് കത്ത് തയ്യാറാക്കുന്നത് അറിഞ്ഞ് മാധ്യമ പ്രവര്‍ത്തക രാജിവെച്ചു.

കാലാകാലങ്ങളായി നിരവധിപേര്‍ പല കാരണങ്ങളാല്‍ രാജിവെച്ചു പോയ മാധ്യമത്തിലെ ആദ്യത്തെ 'പെണ്‍രാജി' ഇപ്പോള്‍ തലസ്ഥാനത്തെ മാധ്യമ ലോകവും സോഷ്യല്‍ മീഡിയയും ചര്‍ച്ച ചെയ്യുകയാണ്. ഒരു പ്രാദേശിക ലേഖകനെ നിയമിക്കാന്‍ പോലും വിശദമായ നിരീക്ഷണവും ജമാഅത്തെ ഇസ്ലാമിയുടെയും എസ്‌ഐഒ, സോളിഡാരിറ്റി എന്നിവയുടെയും വിശദമായ രഹസ്യാന്വേഷണവുമൊക്കെ നടത്തുന്ന മാധ്യമം ഇത്തരം കടമ്പകളൊന്നുമില്ലാതെ നിയമിച്ച മാധ്യമ പ്രവര്‍ത്തകയാണ് മാധ്യമത്തിന് തലവേദനയായതും പുലിവാല്‍ ആയിരിക്കുന്നതും.

നേരത്തെ തലസ്ഥാനത്തെ ഒരു രാഷ്ട്രീയ വാരികയില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമ പ്രവര്‍ത്തക, ദീര്‍ഘകാല മാധ്യമ പ്രവര്‍ത്തന പരിചയമുള്ള അതിന്റെ മാനേജിംഗ് എഡിറ്ററെ മാറ്റി സ്വയം ഉടമയാകാന്‍ നടത്തിയ ശ്രമത്തെത്തുടര്‍ന്ന് പുറത്താവുകയായിരുന്നു. പിന്നീട് ശ്രദ്ധേയമായ ഒരു സ്വകാര്യ പോര്‍ട്ടലില്‍ ലേഖികയായി. അക്കാലത്ത് മാധ്യമത്തിലെ പ്രമുഖന്റെ അഭിമുഖം തയ്യാറാക്കാന്‍ പോയ പരിചയത്തിലാണ് മാധ്യമത്തിലേക്കു വഴിതുറന്നത്.

അദ്ദേഹം നല്ല നിലയിലാണ് മനസിലാക്കിയത്. പക്ഷേ, അത്ര നല്ല നിലയിലല്ല കാര്യങ്ങളുടെ പോക്ക് എന്ന് ഒരു വര്‍ഷം തികയുന്നതിനു മുമ്പേ മാധ്യമത്തിനു മനസിലായി. അങ്ങനെയാണ് വിശദീകരണം ചോദിക്കലും രാജിവെക്കലുമുണ്ടായത്. കോഴിക്കോട് ഡെസ്‌കില്‍ നിന്ന് തലസ്ഥാന ബ്യൂറോയിലേക്ക് ഇതിനകം ഇവര്‍ പറന്നിറങ്ങിയിരുന്നു.

തിരുവനന്തപുരം പ്രസ്‌ക്ലബിലെ നിയമവിരുദ്ധ മദ്യശാലയേക്കുറിച്ച് തിരുവനന്തരപുരം ബ്യൂറോ അറിയാതെ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത വന്‍ വിവാദമായിരുന്നു. മാധ്യമത്തിനുള്ളിലും അത് കോളിളക്കമുണ്ടാക്കി. ആ വാര്‍ത്ത തയ്യാറാക്കിയത് താനാണ് എന്ന് സൂചിപ്പിക്കുന്ന മട്ടില്‍ ഫേസ്ബുക്കില്‍ ഈ മാധ്യമ പ്രവര്‍ത്തക പോസ്റ്റിട്ടു. അതാണു തുടക്കം. പോസ്റ്റ് കുറേപ്പേര്‍ ഏറ്റെടുത്തതോടെ മാധ്യമത്തിന് ആവേശമായി. മാധ്യമം ആഴ്ചപ്പതിപ്പിലെ മീഡിയ സ്‌കാന്‍ പംക്തിയില്‍ മാധ്യമ പ്രവര്‍ത്തകയുടെ പേരെടുത്തുപറഞ്ഞ് പ്രശംസാ വചനമുണ്ടായി.

ഇതോടെ മാധ്യമം താന്‍ തന്നെയാണെന്ന് മാധ്യമ പ്രവര്‍ത്തകയ്ക്കു തോന്നി. മാധ്യമം എന്റെ വഴിക്കുവന്നു എന്നായി അടുത്ത പോസ്റ്റ്. ഇതോടെ, ഇനിയും നിശ്ശബ്ദരായിരിക്കേണ്ട എന്നു മാധ്യമത്തിലെ പുലികളും സിംഹങ്ങളും തീരുമാനിച്ചു. അവര്‍ മാനേജ്‌മെന്റിനു മുന്നറിയിപ്പു നല്‍കി, കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന്. അത് ഇഷ്ടപ്പെടാതെ മാധ്യമ പ്രവര്‍ത്തകയെ സംരക്ഷിക്കാനുള്ള ശ്രമം മാനേജ്‌മെന്റിലെ ചിലര്‍ നടത്താതിരുന്നില്ല. പക്ഷേ, മാധ്യമ പ്രവര്‍ത്തകയെ വിശ്വസിച്ച് വാല്‍സല്യം കാണിച്ച പ്രമുഖന്‍ തന്നെ അവര്‍ക്കെതിരെ കടുത്ത നിലപാടെടുക്കുകയായിരുന്നു.

Madhyamam, Reporter, Facbook post, Kerala, Resign, Social Media, Bar Issue, News

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also read:
Keywords: Madhyamam, Reporter, Facbook post, Kerala, Resign, Social Media, Bar Issue, News.

Post a Comment