ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇഞ്ചിയോണ്‍: (www.kvartha.com 03.10.2014) മെഡല്‍ നിരാകരിച്ചതിന് സരിതാ ദേവി നിരുപാധികം മാപ്പു പറഞ്ഞതായി ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്‍(എ.ഐ.ബി.എ ). ബോക്‌സിങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും തന്നെ പിന്തള്ളി കൊറിയന്‍ താരത്തിന് വെള്ളി മെഡല്‍ സമ്മാനിച്ച വിധികര്‍ത്താക്കളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വെങ്കല മെഡല്‍ സ്വീകരിക്കാന്‍ സരിതാ ദേവി വിസമ്മതിച്ചിരുന്നു. മാപ്പ് പറഞ്ഞു കൊണ്ടുള്ള സരിതയുടെ കത്ത് ഇഞ്ചോണിലെത്തിയ ഇന്ത്യന്‍ സംഘത്തലവന്‍ ആദില്‍ ജെ സുമരിവാല കൈമാറിയതായി ഇന്റര്‍നാഷനല്‍ ബോക്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ചിങ് കുവോ വോങ് അറിയിച്ചു.
സരിതാ ദേവി നല്‍കിയ വിശദീകരണത്തില്‍ മെഡല്‍ ദാന ചടങ്ങിനിടെ പ്രകടിപ്പിച്ച വികാര വിക്ഷോഭങ്ങളില്‍ ഖേദമുണ്ടെന്നും നിരുപാധികം മാപ്പു പറയുന്നുവെന്നും അറിയിച്ചിട്ടുണ്ട്. ഇനി ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അസോസിയേഷനു നല്‍കിയ കത്തില്‍ സരിതാ ദേവി പറയുന്നു.
57 കിലോവിഭാഗം ബോക്‌സിങിലാണ് സരിതയെ അവഗണിച്ച് കൊറിയന്‍ താരത്തിന് വെള്ളി മെഡല്‍ നല്‍കിയത്. ഇക്കാരണത്താല്‍ മെഡല്‍ ദാനച്ചടങ്ങില്‍ മെഡല്‍ കഴുത്തിലണിയാന്‍ സരിത വിസമ്മതിച്ചു. പിന്നീട് മെഡല്‍ വാങ്ങി അത് കൊറിയന്‍ താരത്തിന്റെ കഴുത്തില്‍ അണിയുകയും ചെയ്തു. മെഡല്‍ ദാന ചടങ്ങില്‍ വികാരഭരിതമായ രംഗങ്ങളാണ് സരിത നടത്തിയത്.
വിധികര്‍ത്താക്കളുടെ പക്ഷപാതപരമായ ഫല പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് സരിത നല്‍കിയ പരാതി അധികൃതര്‍ തള്ളിയിരുന്നു. തുടര്‍ന്ന് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുമായി ഇന്ത്യന്‍ ഒളിമ്പിക് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ മെഡല്‍ സ്വീകരിക്കാന്‍ സരിത സമ്മതിക്കുകയായിരുന്നു. അതേസമയം സരിതയ്ക്കെതിരെയുള്ള അച്ചടക്ക നടപടി ഒഴിവാക്കാനാണ് മെഡല്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി.

Keywords: Boxer Sarita Devi apologies for refusing to accept medal, Letter, Punishment, Olympics, Conference, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.