Follow KVARTHA on Google news Follow Us!
ad

പാര്‍ലമെന്റില്‍ നിന്നും പുറത്തിറങ്ങിയ എം പിയെ ജനക്കൂട്ടം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു

ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന ഉക്രൈനില്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്തിറങ്ങിയ Police, Economic Crisis, Media, Conference, Politics, World,
കീവ്: (www.kvartha.com 17.09.2014) ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന ഉക്രൈനില്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്തിറങ്ങിയ എം.പിയെ ജനങ്ങള്‍ ചവറ്റു കുട്ടയില്‍ വലിച്ചെറിഞ്ഞു. ചവറ്റുകുട്ടയില്‍ നിന്നും പുറത്തു വരാതിരിക്കാന്‍ കഴുത്തില്‍ ടയര്‍ ഇടുകയും മുഖത്ത് ചവറുകള്‍ വലിച്ചിടുകയും ചെയ്തു.

Ukrainian Parliament Member Tossed In Trash Bin By Angry Protesters, Police, Economic Crisis,ഒടുവില്‍ പോലീസ് സ്ഥലത്തെത്തിയാണ് എം പിക്ക് ചവറ്റുകുട്ടയില്‍ നിന്നും മോചനമുണ്ടായത്. പാര്‍ലമെന്റിലെ ഇക്കണോമിക് ഡവലപ്‌മെന്റ് ഗ്രൂപ്പ് അംഗവും പ്രമുഖ രാഷ്ട്രീയ നേതാവുമായ വിറ്റാലി ഴുറാവ്‌സ്‌കിയെയാണ് നാട്ടുകാര്‍ ചവറ്റുകൂട്ടയില്‍ തള്ളിയത്.  ഉക്രൈന്‍ നീണാള്‍ വാഴട്ടെ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ്  എം പിയെ ചവറ്റുകുട്ടയിലിട്ടത്.


ഉക്രൈനിലെ പാര്‍ലമെന്റിനു മുന്നില്‍  കഴിഞ്ഞ ദിവസമാണ് സംഭവം.  മുന്‍ ഉക്രൈനിയന്‍ പ്രസിഡന്റ് യാനുകോവിച്ചിന്റെ അനുകൂലികളെ  തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുന്ന ബില്ലിന്റെ ചര്‍ച്ചക്കിടെ പുറത്തു വന്ന എം പിക്കാണ് ഈ ഗതികേടുണ്ടായത്. ചവറ്റുകുട്ടയില്‍ നിന്നുള്ള മോചനത്തിനുശേഷം പുറത്തുവന്ന എം പിയോട് മാധ്യമ പ്രവര്‍ത്തകര്‍ ഇതേകുറിച്ച് ചോദിച്ചപ്പോള്‍ തന്റെ രാഷ്ട്രീയ എതിരാളികളാണ് ഇതിനു പിന്നിലെന്നും  ഇതു കൊണ്ടൊന്നും തങ്ങളെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ഒരു ലോഡ് കോഴിക്കള്ളക്കടത്ത് പിടികൂടി

Keywords: Ukrainian Parliament Member Tossed In Trash Bin By Angry Protesters, Police, Economic Crisis, Media, Conference, Politics, World.

Post a Comment