SWISS-TOWER 24/07/2023

ഇറ്റാലിയന്‍ നാവികന് നാട്ടില്‍ പോകാന്‍ അനുമതി

 


ഡെല്‍ഹി: (www.kvartha.com 12.09.2014)കടല്‍ക്കൊല കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയന്‍ നാവികന്‍ ലാസിമിലാനോ ലതോറയ്ക്ക് നാട്ടില്‍ പോകാന്‍ അനുമതി. മസ്തിഷ്‌കാഘാതം വന്ന നാവികന്‍ വിദഗ്ദ ചികിത്സയ്ക്കായി നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാലു മാസത്തേക്ക് നാട്ടില്‍ പോകാന്‍ അനുവാദം നല്‍കുകയും ചെയ്തു. രണ്ടുമാസത്തേക്ക് നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നാണ് നാവികന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

ഹര്‍ജി പരിഗണിക്കവേ ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാടും സുപ്രീം കോടതി ആരാഞ്ഞിരുന്നു. അപേക്ഷ അംഗീകരിക്കുന്നതിനോട് കേന്ദ്രവും കേരളവും അനുകൂല നിലപാടാണ് എടുത്തത്. നാവികന്റെ അപേക്ഷയെ എതിര്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അനുമതി ലഭിക്കുന്നതിനായി ഇറ്റാലിയന്‍ സ്ഥാനപതിയും നാവികനും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതിനുശേഷം മാത്രമേ കോടതി വിധിക്ക് അംഗീകാരം ലഭിക്കുകയുള്ളൂ.

ഇറ്റാലിയന്‍ നാവികന് നാട്ടില്‍ പോകാന്‍ അനുമതി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മുഖംമൂടി ധരിച്ച് വീട്ടില്‍കയറി അക്രമണം: ക്വട്ടേഷന്‍ സംഘത്തിലെ 4 പേര്‍ അറസ്റ്റില്‍
Keywords:  SC allows ailing Italian marine Massimiliano Latorre to go home for 4 months, New Delhi, Treatment, Application, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia