ഡെല്‍ഹി: (www.kvartha.com 26.09.2014)ഒക്ടോബര്‍ രണ്ടിന് കലണ്ടറില്‍ ചുവന്ന അക്ഷരം എഴുതിയിട്ടുണ്ടെങ്കിലും അന്ന് പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഒക്ടോബര്‍ രണ്ട് വെറും അവധിദിനമല്ലെന്നും രാഷ്ട്രപിതാവിന്റെ ജന്‍മദിനമായ അന്ന് പൗരന്‍മാര്‍ക്ക് ചില കടമകളുണ്ടെന്നും ഓര്‍മിപ്പിക്കുകയാണ് മോഡി സര്‍ക്കാര്‍.
അവധി ദിനമാണെന്ന് കരുതി അന്ന് ആരും വീട്ടിലിരിക്കരുതെന്നും എല്ലാവരും ഓഫീസില്‍ നിര്‍ബന്ധമായും എത്തിയിരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കയാണ്. ഇതിന്റെ ആദ്യപടിയെന്ന നിലയില്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി എല്ലാ മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട്.
ഒക്ടോബര്‍ രണ്ടിന് എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഓഫീസില്‍ ഹാജരായി ഓഫീസും പരിസരവുമെല്ലാം വൃത്തിയാക്കണമെന്നാണ് കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഒക്ടോബര്‍ രണ്ട് 'ക്ലീന്‍ ഇന്ത്യ' ദിനമായി ആചരിക്കുന്നത് .
അതേസമയം ഓഫീസില്‍ ജീവനക്കാര്‍ അന്നേദിവസം ഹാജരായിട്ടുണ്ടോ എന്നും ഓഫീസും പരിസരവുമെല്ലാം വൃത്തിയാക്കിയിട്ടുണ്ടോയെന്നും നിരീക്ഷിക്കാന്‍ പരിശോധനാവിഭാഗത്തെയും തയ്യാറാക്കിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല രാജ്യത്തെ ഓരോ പൗരന്‍മാരും ഒക്ടോബര്‍ രണ്ടിന് വീടും,പരിസരവും,പൊതുനിരത്തുമെല്ലാം വൃത്തിയാക്കാന്‍ ശ്രമിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Also Read:
ചെര്‍ക്കളം അബ്ദുല്ലയ്ക്ക് മഞ്ചേശ്വരം പൗരാവലിയുടെ ആദരവ്
Keywords: No holiday on October 2; government's employees to take cleanliness pledge, New Delhi, Prime Minister, Narendra Modi, Office, House, Letter, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.